മ​ത​സൗ​ഹാ​ർ​ദ സ​ന്ദേ​ശ​വു​മാ​യി തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം
Tuesday, May 17, 2022 10:58 PM IST
നെ​ടു​ങ്ക​ണ്ടം: സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മു​യ​ർ​ത്തി കൗ​ന്തി​യെ​ന്ന കൊ​ച്ചു​ഗ്രാ​മം. സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ തി​രു​നാ​ൾ പ്ര​ദ​ക്ഷ​ിണ​ത്തി​ന് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യാ​ണ് കു​ടി​യേ​റ്റ​ഗ്രാ​മം സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ മാ​തൃ​ക സൃ​ഷ്ടി​ച്ച​ത്.
സ്വീ​ക​ര​ണ​ത്തി​ന് ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ത​ങ്ക​പ്പ​ൻ, സെ​ക്ര​ട്ട​റി റെ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ബി​ൻ വ​ർ​ഗീ​സ് ന​ന്ദി പ​റ​ഞ്ഞു. പ്ര​ദ​ക്ഷി​ണ​ത്തി​ന് പ​ള്ളി ട്ര​സ്റ്റി ബേ​ബി കീ​ച്ചേ​രി​ൽ, സെ​ക്ര​ട്ട​റി കൊ​ച്ചു​മോ​ൻ ചെ​ന്പ​ക​ശേ​രി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.