സുമനസുകളുടെ കാരുണ്യം കാത്ത് വീട്ടമ്മ
Wednesday, May 18, 2022 11:12 PM IST
രാ​ജാ​ക്കാ​ട്: കാ​ൻ​സ​ർ ബാ​ധി​ച്ച​തി​നെത്തുട​ർ​ന്ന് ചി​കി​ത്സയ്ക്ക് പ​ണ​മി​ല്ലാ​തെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് കൊ​ന്ന​ത്ത​ടി മു​ള്ള​രി​ക്കു​ടി ധ​ന്യാ​ഭ​വ​നി​ൽ ത​ങ്ക​മ്മ. കൂ​ലി​പ്പ​ണി​ക്കു​പോ​യി കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന ത​ങ്ക​മ്മ 2016 മു​ത​ൽ ക​ടു​ത്ത ന​ടു​വേ​ദ​ന​യെത്തു​ട​ർ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് ത​ങ്ക​മ്മ​ക്ക് ന​ട്ടെ​ല്ലി​ൽ കാ​ൻ​സ​ർ ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇതോടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തു​ട​ങ്ങി.
ന​ട്ടെ​ല്ല് പൊ​ടി​യു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് ത​ങ്ക​മ്മ​യ്ക്കെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. മ​ക​ന്‍റെ പേ​രി​ലു​ള്ള വീ​ടും സ്ഥ​ല​വും പ​ണ​യ​പ്പെ​ടു​ത്തി ബാങ്കി ൽനി​ന്ന് വാ​യ്പ​യെ​ടു​ത്തും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യും ചി​കി​ത്സ ന​ട​ത്തി. മൂ​ന്നു വ​ർ​ഷം മു​ന്പ് മ​ജ്ജ മാ​റ്റിവ​യ്ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നാ​യി​ല്ല.
കാ​രു​ണ്യ പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച സ​ഹാ​യ​വും ത​ങ്ക​മ്മ​യു​ടെ ചി​കി​ത്സ​ക്ക് പ​ര്യാ​പ്ത​മാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ചി​കി​ത്സ ന​ട​ത്താ​ൻ മാ​ർ​ഗ​മി​ല്ലാ​തെ വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി ക​ഴി​യു​ക​യാ​ണ്. പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ കീ​മോ​യും മു​ട​ങ്ങി.96000 രൂ​പ​യാ​ണ് ഒ​രു മാ​സ​ത്തെ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മു​ള്ള​ത്.​ത​ങ്ക​മ്മ​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ർ​ന്ന് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സു​ന്ദ​രേ​ശ പ​ണി​ക്ക​രു​ടെ​യും കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യ റ​നീ​ഷി​ന്‍റെ​യും പേ​രി​ൽ എ​സ്ബി​ഐ കൊ​ന്ന​ത്ത​ടി ശാ​ഖ​യി​ൽ സം​യു​ക്ത അ​ക്കൗ​ണ്ട് തു​റ​ന്നു. അ​ക്കൗ​ണ്ട് ന​ന്പ​ർ: 40932045285. ഐ​എ​ഫ്സി കോ​ഡ്: എ​സ്ബി​ഐ​എ​ൻ 0070514.