തു​ലാ​മ​ഴ​യൊ​ന്ന് വ​ന്നോ​ട്ടെ...
Thursday, May 19, 2022 9:48 PM IST
രാ​ജ​കു​മാ​രി: ഒ​രു മാ​സ​മാ​യി വേ​ന​ൽ​മ​ഴ തു​ട​രു​ന്പോ​ഴും ആ​ന​യി​റ​ങ്ക​ൽ ഡാം ​വ​ര​ണ്ടു​ത​ന്നെ​യാ​ണ്. തു​ലാ​മ​ഴ​യി​ലാ​ണ് ഈ ​ഡാം ജ​ല​സ​മൃ​ദ്ധ​മാ​കാ​റു​ള്ള​ത്. 1207.02 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ ഉ​യ​രം. ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് ഡാം ​സ്ഥി​തി ചെ​യ്യു​ന്ന​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ലാ​മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ ക​ഴി​ഞ്ഞ ന​വ​ന്പ​റി​ൽ ഡാം ​നി​റ​ഞ്ഞ് സ്പി​ൽ​വേ​ക​ളി​ലു​ടെ വെ​ള്ളം ഒ​ഴു​കി​യി​രു​ന്നു. നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ദി​നം​പ്ര​തി ഈ ​അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

1967 ജ​നു​വ​രി​യി​ലാ​ണ് ഡാം ​ക​മ്മീ​ഷ​ൻ ചെ​യ്ത​ത്. ഏ​ഷ്യ​യി​ലെ ആ​ദ്യ എ​ർ​ത്ത് ഡാ​മാ​ണി​ത്.
മ​തി​കെ​ട്ടാാ​ൻ ചോ​ല ദേ​ശീ​യോ​ദ്യാ​ന​ത്തി​ലേ​ത​ട​ക്കം കാ​ട്ടാ​ന​ക​ളു​ടെ സ്ഥി​രം താ​വ​ള​മാ​ണ് ഇ​വി​ടം. വെ​ള്ളം കു​ടി​ക്കാ​നാ​യി ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് പ​ഴ​മ​ക്കാ​ർ ഈ ​പ്ര​ദേ​ശ​ത്തി​ന് ആ​ന​യി​റ​ങ്ക​ൽ എ​ന്ന് വി​ളി​ച്ച് തു​ട​ങ്ങി​യ​ത്.

കാ​ള​ക​ൾ ച​വി​ട്ടി​ക്കു​ഴ​ച്ച പ​ശ​മ​ണ്ണ് ഉ​പ​യോ​ഗി​ച്ചാ​ണ് അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച​ത്. മ​ണ്ണ് ഒ​ലി​ച്ചു​പോ​കാ​തി​രി​ക്കാ​ൻ ക​രി​ങ്ക​ല്ല് പാ​ളി​ക​ൾ മു​ക​ളി​ൽ അ​ടു​ക്കു​ക​യും ചെ​യ്തു. മ​ണ്ണ്, ക​ല്ല്, പൊ​ടി​മ​ണ​ൽ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

ദേ​ശീ​യ​പാ​ത 185 ൽ ​മൂ​ന്നാ​ർ പൂ​പ്പാ​റ വ​ഴി​യോ​ര​ത്താ​ണ് ഈ ​അ​ത്ഭു​ത കാ​ഴ്ച​ക​ളു​ടെ തീ​ര​മു​ള്ള​ത്. മൂ​ന്നാ​റി​ൽ​നി​ന്ന് 22 കി​ലോ​മീ​റ്റ​ർ അ​ക​ലെ പ​ന്നി​യാ​ർ പു​ഴ​യി​ലാ​ണ് ഡാം ​സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഏ​ലം, തേ​യി​ല തോ​ട്ട​ങ്ങ​ളു​ടെ ന​ടു​വി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന അ​ണ​ക്കെ​ട്ട് കാ​ല​വ​ർ​ഷ​ത്തി​ൽ മ​ഴ ക​ന​ത്തു​പെ​യ്യു​ന്പോ​ഴും പ​ന്നി​യാ​ർ​പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു തു​ള്ളി​പോ​ലും ആ​ശ​ങ്ക ഒ​ഴു​ക്കു​ന്നി​ല്ല.

പ​ഴ​യ ആ​ന​ത്താ​ര​യു​ടെ ഭാ​ഗ​മാ​ണ് ഈ ​പ്ര​ദേ​ശ​മെ​ന്ന​തി​നാ​ൽ ആ​ന​ക​ൾ ഇ​വി​ടം വി​ട്ടു പോ​കാ​റി​ല്ല. ആ​റ് കി​ലോ​മീ​റ്റ​റോ​ളം വി​സ്തൃ​തി​യാ​ണ് ഈ ​ജ​ലാ​ശ​യ​ത്തി​നു​ള്ള​ത്. ആ​ന​ക​ളോ​ടൊ​പ്പം മ​ത്സ്യ​സ​ന്പ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും പെ​രു​മ നേ​ടി​യ​താ​ണ് ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യം. ഗോ​ൾ​ഡ് ഫി​ഷ്, ക​ട്ല തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ൾ ധാ​രാ​ളം ഇ​വി​ടെ ല​ഭി​ക്കു​ന്നു.