മ​റ​യൂ​ർ - മൂ​ന്നാ​ർ റോ​ഡി​ൽ കാ​ർ മ​റി​ഞ്ഞു
Thursday, May 19, 2022 9:52 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ മൂ​ന്നാ​ർ റോ​ഡി​ൽ ല​ക്കം വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം കാ​ർ​മ​റി​ഞ്ഞ് അ​പ​ക​ടം. മൂ​ന്നാ​ർ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് അ​തി​രാ​വി​ലെ മ​റ​യൂ​ർ​വ​ഴി കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
ശ​യ​ന പ്ര​ദ​ക്ഷി​ണം ന​ട​ത്തി

അ​ടി​മാ​ലി : കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ചീ​യ​പ്പാ​റ​യ്ക്കു സ​മീ​പം ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ റോ​ഡ് പു​ന​ർ നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​യ​ന​പ്ര​ദ​ക്ഷി​ണ​വും പ്ര​ക​ട​ന​വും ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ ക​ന​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ഷി​ൻ​സ് ഏ​ലി​യാ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​യാ​സ് മാ​ളി​യേ​ക്ക​ൽ, കെ.​എം. നി​ഷാ​ദ്, ജി​ജോ പി. ​ജോ​ർ​ജ്, പി. ​ചാ​ർ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.