ടി​പ്പ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Friday, May 20, 2022 10:55 PM IST
മു​ട്ടം: ശ​ങ്ക​ര​പ്പി​ള്ളി​യി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം ഓ​ട്ടോ​യി​ൽ ടി​പ്പ​ർ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ഓ​ട്ടോ​ഡ്രൈ​വ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​ജി, മു​ട്ടം സ്വ​ദേ​ശി ജ​യിം​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
മു​ട്ടം ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഓ​ട്ടോ​യു​ടെ പി​ന്നി​ൽ അ​തേ ദി​ശ​യി​ൽ വ​ന്ന ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​ട്ടോ സ​മീ​പ​ത്തെ ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ട്ടം മു​ത​ൽ മൂ​ല​മ​റ്റം വ​രെ റോ​ഡി​ൽ പു​തി​യ ടാ​റിം​ഗ് ക​ഴി​ഞ്ഞ​തോ​ടെ നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ​ങ്ക​ര​പ്പി​ള്ളി ജം​ഗ്ഷ​നി​ൽ ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും വ​ന്ന സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ​നി​ന്നും താ​ഴ്ച​യി​ലേ​ക്ക് തെ​ന്നി​നീ​ങ്ങി​യ​ത്.