സ​ർ​ക്കാ​ർ സേ​വ​നം വീ​ട്ടു​മു​റ്റ​ത്തേ​ക്ക്
Friday, May 20, 2022 10:58 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന​ലെ സേ​വ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന വാ​തി​ൽ​പ്പ​ടി സേ​വ​ന​ത്തി​ന്‍റെ മു​നി​സി​പ്പ​ൽ​ത​ല ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ആ​ർ. ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽð അ​വ​കാ​ശ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ പോ​കു​ന്ന ആ​ളു​ക​ൾ​ക്ക് സ​ന്ന​ദ്ധ​സേ​നാം​ഗ​ങ്ങ​ളോ അ​നു​ബ​ന്ധ സേ​വ​ന ദാ​താ​ക്ക​ളോ വീ​ടു​ക​ളി​ൽð നേ​രി​ട്ടെ​ത്തി സാ​മൂ​ഹി​ക ക്ഷേ​മ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് വാ​തി​ൽ​പ​ടി സേ​വ​ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. പ്രാ​യാ​ധി​ക്യം, ഗു​രു​ത​ര​രോ​ഗം, സ​ഹാ​യ​ത്തി​ന് ആ​രു​മി​ല്ലാ​ത്ത​വ​ർ തു​ട​ങ്ങി​യ അ​വ​ശ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഇ​തോ​ടെ കൃ​ത്യ​മാ​യ സേ​വ​നം ല​ഭി​ക്കും.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽð സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ​യും സാ​മൂ​ഹി​ക സ​ന്ന​ദ്ധ​സേ​ന ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽð മ​സ്റ്റ​റിം​ഗ്, ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നു​ള്ള സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ, ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ട്ടി​ണി​മാ​ർ​ച്ച് ന​ട​ത്തും

തൊ​ടു​പു​ഴ: കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം തു​ട​ർ​ച്ച​യാ​യി മു​ട​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെഎ​സ്ടി എം​പ്ലോ​യി​സ് സം​ഘി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ചെ​റു​തോ​ണി ഓ​ഫീ​സി​ലേ​ക്ക് ഇ​ന്ന് 10ന് ​പ​ട്ടി​ണി മാ​ർ​ച്ച് ന​ട​ത്തും.