തൊടുപുഴ: കേരള കോണ്ഗ്രസ്-എം തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റായി ജിമ്മി മറ്റത്തിപ്പാറ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കരിങ്കുന്നം പഞ്ചായത്ത് മെംബർ, പഞ്ചായത്ത് പ്രസിഡന്റ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യോഗത്തിൽ അഡ്വ.എ.ജെ. ജോണ്സൻ റിട്ടേണിംഗ് ഓഫീസറായിരുന്നു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. ഉന്നതാധികാര സമിതി അംഗം പ്രഫ കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ഷിജോ തടത്തിൽ എന്നിവർ പ്രസംഗിച്ചു.
മറ്റു ഭാരവാഹികളായി ജോസ് കുന്നുംപുറം, അബ്രഹാം അടപ്പുർ -വൈസ് പ്രസിഡന്റുമാർ,
റോയി ലൂക്ക്, ബെന്നി വാഴചാരിക്കൽ, തോമസ് കിഴക്കേപറന്പിൽ, ജിബോയിച്ചൻ വടക്കൻ, പി.ജി. ജോയി, ജോഷി കൊന്നയ്ക്കൽ, സ്റ്റാൻലി കീത്താപിള്ളി -ജനറൽ സെക്രട്ടറിമാർ, ജോസ് പാറപ്പുറം-ട്രഷറർ, പ്രഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്-സംസ്ഥാന കമ്മിറ്റി എന്നിവരെ തെരഞ്ഞെടുത്തു.