അറിയിപ്പുകൾ
Saturday, May 21, 2022 10:20 PM IST
കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും

പീ​രു​മേ​ട്: ഹെ​ലി​ബ​റി​യ പ​ദ്ധ​തി​യി​ലെ പ​ന്പിംഗ് ത​ക​രാ​റാ​യ​തി​നാ​ൽ ഇ​ന്നു പീ​രു​മേ​ട്, പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ, ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ണമാ​യും വ​ണ്ടി​പ്പെ​രി​യാ​ർ, ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭാ​ഗി​ക​മാ​യും കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​ട്ടി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ട്ട​പ്പ​ന: ജ​ല​ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വോ​ള​ണ്ടി​യ​ർ​മാ​രെ നി​യ​മി​ക്കും. കേ​ര​ള ജ​ല അ​തോ​റ​റ്റി ക​ട്ട​പ്പ​ന പ്രൊ​ജ​ക്ട് ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 100 ദി​വ​സ​ത്തി​ൽ ക​വി​യാ​ത്ത കാ​ല​ത്തേ​യ്ക്ക് 631 രൂ​പ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ഫോ​ണ്‍: 04868 250101