റെ​യി​ൻ​ബോ പ​ദ്ധ​തി: പു​തി​യ ഭ​വ​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം
Saturday, May 21, 2022 10:20 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ പ​​ദ്ധ​​തി​​യാ​​യ റെ​​യി​​ൻ​​ബോ പ​​ദ്ധ​​തി​​യി​​ൽ ചാ​​മം​​പ​​താ​​ലി​​ൽ ര​​ണ്ടു ഭ​​വ​​ന​​ങ്ങ​​ളു​​ടെ​​യും ചെ​​റു​​വ​​ള്ളി​​യി​​ൽ ഒ​​രു ഭ​​വ​​ന​​ത്തി​​ന്‍റെ​​യും ശി​​ലാ​​സ്ഥാ​​പ​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളും റെ​​യി​​ൻ​​ബോ പ​​ദ്ധ​​തി ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​റു​​മാ​​യ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ ന​​ട​​ത്തി.

ചെ​​ത്തി​​പ്പു​​ഴ സ​​ർ​​ഗ​​ക്ഷേ​​ത്ര ക​​ൾ​​ച്ച​​റ​​ൽ ചാ​​രി​​റ്റി സെ​​ന്‍റ​​റാ​​ണ് ചെ​​റു​​വ​​ള്ളി​​യി​​ലെ ഭ​​വ​​ന നി​​ർ​​മാ​​ണ​​ത്തി​​ന് സാ​​ന്പ​​ത്തി​​ക സ​​ഹ​​ക​​ര​​ണം ന​​ൽ​​കു​​ന്ന​​ത്.

രൂ​​പ​​ത ആ​​രം​​ഭി​​ച്ച ഭൂ​​നി​​ധി​​പ​​ദ്ധ​​തി​​യി​​ൽ ജോ​​ണ​​ച്ച​​ൻ ഞ​​ള്ളി​​യി​​ൽ ചെ​​റു​​വ​​ള്ളി​​യി​​ലും സൈ​​മ​​ണ്‍ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ ചാ​​മം​​പ​​താ​​ലി​​ലും സൗ​​ജ​​ന്യ​​മാ​​യാ​​ണ് ഭ​​വ​​ന നി​​ർ​​മാ​​ണ​​ത്തി​​നാ​​യി സ്ഥ​​ല​​ങ്ങ​​ൾ വി​​ട്ടു​ന​​ൽ​​കി​​യ​​ത്. ക​​ണ്ണി​​മ​​ല, പു​​ത്ത​​ൻ കൊ​​ര​​ട്ടി, ക​​ണ​​മ​​ല, കൊ​​ല്ല​​മു​​ള, അ​​റ​​യാ​​ഞ്ഞി​​ലി​​മ​​ണ്ണ്, കൂ​​വ​​പ്പ​​ള്ളി, പ​​ഴ​​യ കൊ​​ര​​ട്ടി, അ​​ഴ​​ങ്ങാ​​ട്, പെ​​രു​​വ​​ന്താ​​നം, അ​​മ​​ല​​ഗി​​രി, പീ​​രു​​മേ​​ട്, അ​​ഞ്ചി​​ലി​​പ്പ, ചേ​​ന​​പ്പാ​​ടി, ഇ​​ഞ്ചി​​യാ​​നി, പാ​​ല​​പ്ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി 45 ഭ​​വ​​ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​മാ​​ണ് റെ​​യി​​ൻ​​ബോ പ​​ദ്ധ​​തി​​യി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്. ഭൂ​​നി​​ധി പ​​ദ്ധ​​തി​​യി​​ൽ സൗ​​ജ​​ന്യ​​മാ​​യി സ്ഥ​​ല​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​തി​​ന് ത​​യാ​​റാ​​യ നി​​ര​​വ​​ധി വ്യ​​ക്തി​​ക​​ളു​​ടെ​​യും രൂ​​പ​​ത​​യി​​ലെ ഇ​​ട​​വ​​ക​​ക​​ൾ, സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ൾ, സം​​ഘ​​ട​​ന​​ക​​ൾ, സ്ഥാ​​പ​​ന​​ങ്ങ​​ൾ, വ്യ​​ക്തി​​ക​​ൾ എ​​ന്നി​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

ചെ​​റു​​വ​​ള്ളി​​യി​​ലും ചാ​​മം​​പ​​താ​​ലി​​ലും ന​​ട​​ത്ത​​പ്പെ​​ട്ട ശി​​ലാ​​സ്ഥാ​​പ​​ന ക​​ർ​​മ​​ങ്ങ​​ളി​​ൽ സ​​ർ​​ഗ​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ർ ഫാ. ​​അ​​ല​​ക്സ് പ്രാ​​യി​​ക്ക​​ളം, റെ​​യി​​ൻ​​ബോ പ​​ദ്ധ​​തി കോ-​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ. ​​ജോ​​ർ​​ജ് തെ​​രു​​വും​​കു​​ന്നേ​​ൽ, ഫാ. ​​ആ​ന്‍റ​ണി ചെ​​ന്ന​​ക്കാ​​ട്ടു​​ക്കു​​ന്നേ​​ൽ, ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ, ജോ​​ണ​​ച്ച​​ൻ ഞ​​ള്ളി​​യി​​ൽ, സൈ​​മ​​ണ്‍ കൊ​​ച്ചു​​പു​​ര എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.