അങ്ങനെ മാ​ലി​ന്യ​നീ​ക്കവും "ആപ്പിലായി'!
Sunday, May 22, 2022 10:36 PM IST
തൊ​ടു​പു​ഴ: മാലിന്യനീക്കവും സംസ്ക രണവും ഫലപ്രദമാക്കാൻ ലക്ഷ്യമിട്ടു മൊബൈൽ ആപ് വരുന്നു. ഉറവിട ത്തിൽതന്നെ മാലിന്യം കണ്ടെത്താനും സംസ്കരിക്കാനും സഹായിക്കുന്ന ഹരിതമിത്രം മൊബൈൽ ആപ് ആണ് ജില്ലയിൽ അടുത്ത മാസത്തോടെ സജ്ജമാകുന്നത്.
ഹ​രി​ത കേ​ര​ളം മി​ഷ​നും ശു​ചി​ത്വ​മി​ഷ​നും ചേ​ർ​ന്നാ​ണ് ഹ​രി​ത മി​ത്രം എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​മാ​യി രം​ഗ​ത്ത് എ​ത്തു​ന്ന​ത്. രൂ​പ​പ്പെ​ടു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ്, ത​രം, അ​വ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടു​ന്ന രീ​തി എ​ന്നി​വ കൃ​ത്യ​മാ​യി അ​റി​ഞ്ഞാ​ൽ മാ​ത്ര​മാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യൂ. ഇതിനു സഹായിക്കുകയാണ് ആപ്പിന്‍റെ ലക്ഷ്യം. ആ​പ്ലി​ക്കേ​ഷ​ൻ ഓ​ണ്‍​ലൈ​നി​ലും ഓ​ഫ് ലൈ​നി​ലും പ്ര​വ​ർ​ത്തി​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ആ​പ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ഓ​രോ വീ​ടി​നും ക്യൂ​ആ​ർ കോ​ഡ്
ജി​ല്ല​യി​ൽ 26 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു ന​ഗ​ര​സ​ഭ​യി​ലു​മാ​ണ് ആ​പ്പ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക. ജി​ല്ല​യി​ലു​ള്ള 1,532 ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽനിന്നു ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് ആ​പ്പി​ലൂ​ടെ അ​റി​യാം.
ഏ​തെ​ങ്കി​ലും വീ​ടു​ക​ളി​ൽനി​ന്നു മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ വി​ട്ടു പോ​യാ​ലും ആ ​വി​വ​ര​വും അറിയാം. ഇ​തി​നാ​യി ഓ​രോ വീ​ടു​ക​ളി​ലും ക്യൂ ​ആ​ർ കോ​ഡ് ന​ൽ​കും. ഇ​വ​ർ​ക്കു ഡി​ജി​റ്റ​ൽ പെ​യ്മെ​ന്‍റും ഇ​തി​ലൂ​ടെ ന​ട​ത്താം.
മാലിന്യം കുറയ്ക്കുക
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണം, നി​ല​വി​ൽ ല​ഭ്യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ ന​ട​പ​ടി​, സ​ർ​വീ​സ് ന​ട​ത്തു​ന്പോ​ൾ വി​ശ​ദാം​ശം രേ​ഖ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ ഹ​രി​തമി​ത്ര​ത്തി​ൽ സാ​ധ്യ​മാ​ണ്. മൊ​ബൈ​ൽ ആ​പ്പ് വ​ഴി ഉ​പ​യോ​ക്താ​വി​നു പ്ര​ത്യേ​ക സേ​വ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ക​യും പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്യാം. മാ​ലി​ന്യം ത​ള്ളു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കാം. മാ​ലി​ന്യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ജി​യോ ​ലൊ​ക്കേ​ഷ​നും ഫോ​ട്ടോ​യും രേ​ഖ​പ്പെ​ടു​ത്താ​നും ഹ​രി​ത​മിത്രം സ​ഹാ​യി​ക്കും.
ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ, സൂ​പ്പ​ർ വൈ​സ​ർ​മാ​ർ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക്ലീ​ൻ കേ​ര​ള ക​ന്പ​നി, ശു​ചി​ത്വ മി​ഷ​ൻ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ഈ ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ വി​വ​രം ല​ഭി​ക്കും. കെ​ൽ​ട്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.