സ്കൂ​ൾ വാ​ഹ​നപ​രി​ശോ​ധ​ന നാ​ളെ മു​ത​ൽ
Sunday, May 22, 2022 10:36 PM IST
തൊ​ടു​പു​ഴ: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന നാ​ളെ മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വാ​ഹ​ന​ങ്ങ​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച് റോ​ഡി​ൽ ഓ​ടാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ ഫി​റ്റ്ന​സ് സ്റ്റി​ക്ക​ർ ന​ൽ​കു എ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.
ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച പു​തു​ക്കി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ പാ​ലി​ക്ക​ണം. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ണ്‍. 9961993512, 9496339466.

തെ​ക്കും​ഭാ​ഗം ബാ​ങ്കി​ൽ
യു​ഡി​എ​ഫി​ന് വി​ജ​യം

തെ​ക്കും​ഭാ​ഗം: സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. ടോ​മി തോമസ് കാ​വാ​ല​ത്ത്, ജോ​ബി​ൻ ജോ​സ് പൊ​തൂ​ർ, ബേ​ബി ജോ​സ​ഫ് തെ​ങ്ങും​പി​ള്ളി​ൽ, മാ​ത്യു ജോ​സ​ഫ് ചേ​ബ്ലാ​ങ്ക​ൽ, ഷ​മ്മി ഈ​പ്പ​ച്ച​ൻ പൂ​വ​ന്നി​ക്കു​ന്നേ​ൽ, റോ​ബി സി​റി​യ​ക് പ​ഴ​യി​ട​ത്ത്, റോ​യി അ​ഗ​സ്റ്റി​ൻ മു​തു​പ്ലാ​ക്ക​ൽ, ഗ്രേ​സി ജോ​സ​ഫ് വ​ന്യം​പ​റ​ന്പി​ൽ, ഡീ​ന എ​മ്മാ​നു​വ​ൽ പാ​റ​ക്കു​ള​ങ്ങ​ര, ഷേ​ർ​ളി ജോ​സ് അ​യ്യം​പാ​റ​യി​ൽ, സി​ന്ധു ശി​വ​ദാ​സ് തോ​ണി​ക്കു​ഴി​യി​ൽ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.