ക്ഷീരകർഷകർക്ക് വ​ർ​ഷം മു​ഴു​വ​ൻ പാ​ലി​ന് ഇ​ൻ​സെ​ന്‍റീ​വ്: മ​ന്ത്രി
Monday, May 23, 2022 10:17 PM IST
തൊ​ടു​പു​ഴ: വ​ർ​ഷം മു​ഴു​വ​നും പാ​ലി​ന് ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് ലോക ക്ഷീ​ര​ദി​ന​മാ​യ ജൂൺ ഒന്നിന് തു​ട​ക്കം കു​റി​ക്കു​മെ​ന്നും മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​പ്പു​കു​ന്നി​ൽ പു​തി​യ മൃ​ഗാ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മി​ൽ​മ, കേ​ര​ള ഫീ​ഡ്സ് എ​ന്നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ലേ​ജ് നി​ർ​മാ​ണ​വും വി​ത​ര​ണ​വും സം​സ്ഥാ​ന​ത്ത് വ്യാ​പി​പ്പി​ക്കും. സ​മ​ഗ്ര ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ എ​ല്ലാ ക​ന്നു​കാ​ലി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കും.

കാ​ലി​ത്തീ​റ്റ​യു​ടെ​യും പാ​ലി​ന്‍റെയും വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് മി​ൽ​മ​യും കേ​ര​ള ഫീ​ഡ്സും വി​പ​ണി​യി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലൈ​ഫ് സ​ന്പൂ​ർ​ണ ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച 14 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

ര മേ​ഖ​ല​യി​ലെ കു​ട്ടി​ക്ക​ർ​ഷ​ക​നാ​യ മാ​ത്യു ബെ​ന്നി​യെ മ​ന്ത്രി ആ​ദ​രി​ച്ചു.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​തീ​ഷ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ​ന്ദു സു​ധാ​ക​ര​ൻ, നൈ​സി ഡെ​നി​ൽ, ബി​ന്ദു ര​വീ​ന്ദ്ര​ൻ, ശാ​ന്ത​മ്മ ജോ​യി, ബീ​ന ര​വീ​ന്ദ്ര​ൻ, സു​ലൈ​ഷ സ​ലിം, കെ.​ആ​ർ. ഗോ​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​ന ശേ​ഷം ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യു​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ മ​ന്ത്രി എ​ക്സ്റേ, അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​ന​ർ, എ​ൻ​ഡോ​സ്കോ​പ്പി, ഹെ​മ​റ്റോ​ള​ജി അ​ന​ലൈ​സ​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി.