സോ​ജ​ൻ സ്വ​രാ​ജ് പ്ര​സി​ഡ​ന്‍റ് ജെ​യ്സ് വാ​ട്ട​പ്പി​ള​ളി​ൽ സെ​ക്ര​ട്ട​റി
Monday, May 23, 2022 10:17 PM IST
തൊ​ടു​പു​ഴ: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ​യും ഇ​ടു​ക്കി പ്ര​സ് ക്ല​ബി​ന്‍റെ​യും പ്ര​സി​ഡ​ന്‍റാ​യി സോ​ജ​ൻ സ്വ​രാ​ജും (സ​മ​യം മ​ല​യാ​ളം- ടൈം​സ് ഓ​ഫ് ഇ​ന്ത്യ) സെ​ക്ര​ട്ട​റി​യാ​യി ജെ​യ്സ് വാ​ട്ട​പ്പി​ള​ളി​ലും (ദീ​പി​ക) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കെ.​ബി. വി​ൽ​സ​ണ്‍-​ട്ര​ഷ​റ​ർ(​മീ​ഡി​യ വ​ണ്‍), എം. ​ബി​ലീ​ന (മാ​തൃ​ഭൂ​മി), അ​ഫ്സ​ൽ ഇ​ബ്രാ​ഹിം (മാ​ധ്യ​മം)-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​എ​സ്. ഷൈ​ജു-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി (ദേ​ശാ​ഭി​മാ​നി), ഒ.​ആ​ർ. അ​നൂ​പ് (ജ·​ഭൂ​മി), ജോ​ർ​ജ് തോ​മ​സ് (മാ​തൃ​ഭൂ​മി), പി.​കെ.​എ. ല​ത്തീ​ഫ് (ച​ന്ദ്രി​ക), കെ.​വി. സ​ന്തോ​ഷ് കു​മാ​ർ (ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്)-​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് മ​റ്റു​ഭാ​ര​വാ​ഹി​ക​ൾ. പി.​പി. ക​ബീ​ർ (മാ​ധ്യ​മം) വ​ര​ണാ​ധി​കാ​രി​യും എ​യ്ഞ്ച​ൽ അ​ടി​മാ​ലി (മം​ഗ​ളം) ഉ​പ​വ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു.

സൗ​ജ​ന്യ ക​രി​യ​ർ ഡ​ൻ​സ് സെ​മി​നാ​ർ

തൊ​ടു​പു​ഴ: ആ​ശി​ർ​വാ​ദ് തി​യ​റ്റ​റി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രൈ​സ്റ്റ് ഇ​എ​ൽ​ടി ഇം​ഗ്ലീ​ഷ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം ന​ട​ത്തു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജ​യ സെ​റി​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 29നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് സെ​മി​നാ​ർ. ക​നേ​ഡി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി ജെ​യിം​സ് കു​ര്യാ, ക​രി​യ​ർ ഗു​രു സു​ധീ​ർ പൊ​റ്റേ​ക്കാ​ട് എ​ന്നി​വ​ർ സെ​മി​നാ​ർ ന​യി​ക്കും. ആ​ര്യ രാ​ജ​ൻ, അ​മ​ൽ​ജി​ത്ത് ശി​വ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 8089899755,04862291744.