വാ​ഹ​നാ​പ​ക​ട​ത്തി​ൽ തൊ​ടു​പു​ഴ സ്വ​ദേ​ശി മ​രി​ച്ചു
Monday, May 23, 2022 10:17 PM IST
തൊ​ടു​പു​ഴ: പാ​ല​ക്കാ​ട് മു​ത​ല​മ​ട​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ തൊ​ടു​പു​ഴ സ്വ​ദേ​ശി മ​രി​ച്ചു. മ​ണ​ക്കാ​ട് രാ​ധാ​രാ​മ​ത്തി​ൽ പ​രേ​ത​നാ​യ രാ​മ​വാ​ര്യ​രു​ടെ മ​ക​ൻ ആ​ർ. വി​ജ​യ​കു​മാ​ർ(49) ആ​ണ് മ​രി​ച്ച​ത്. വി​ജ​യ​കു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു 11നു ​തി​രു​വ​ല്ലാ​മ​ല ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. വ​ർ​ഷ​ങ്ങ​ളാ​യി മു​ത​ല​മ​ട​യി​ൽ കൃ​ഷി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​കു​മാ​ർ (തൊ​ടു​പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം ജീ​വ​ന​ക്കാ​ര​ൻ), സി​ന്ധു.

റ​ഗ്ബി ചാ​ന്പ്യ​ൻ​ഷി​പ്പ്

തൊ​ടു​പു​ഴ: സം​സ്ഥാ​ന റ​ഗ്ബി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 28, 29 തി​യ​തി​ക​ളി​ൽ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സീ​നി​യ​ർ, ജൂ​ണി​യ​ർ റ​ഗ്ബി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ പു​രു​ഷ, വ​നി​താ ടീ​മം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ്രാ​യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണ​ം.