സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ ആ​ശ​ങ്ക​യെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Tuesday, May 24, 2022 1:21 AM IST
ചെ​റു​തോ​ണി: മ​ത​വി​ദ്വേ​ഷ സ​മീ​പ​ന​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ൾ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​താ സ​മി​തി.
മ​ത​വി​ദ്വേ​ഷം പ​ര​ത്തു​ന്ന​ത് ആ​രാ​യി​രു​ന്നാ​ലും അ​വ​ർ​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ജ​നാ​ധി​പ​ത്യ മ​തേ​ത​ര​ത്വ മൂ​ല്യ​ങ്ങ​ളു​ടെ കാ​വ​ൽ​ക്കാ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ ഒ​രു വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​രോ​ട് മൃ​ദു​സ​മീ​പ​ന​വും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രോ​ട് ക​ർ​ശ​ന സ​മീ​പ​ന​വും പു​ല​ർ​ത്തു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തും.
ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ പ്ര​സം​ഗ​ത്തി​ലെ വി​വാ​ദ പ​രാ​മ​ർ​ശം മ​ത​വി​ദ്വേ​ഷ​മാ​ണെ​ന്ന് സ്ഥാ​പി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​രു​മാ​യി വെ​ളു​പ്പാ​ൻ​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടു​വ​ള​ഞ്ഞ് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്ത കേ​ര​ള പോ​ലീ​സി​ന്‍റെ ശു​ഷ്കാ​ന്തി ആ​ല​പ്പു​ഴ​യി​ൽ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​വ​ർ​ക്കെ​തി​രേ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് എ​കെ​സി​സി ആ​രോ​പി​ച്ചു.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ന്യ​മ​ത​സ്ഥ​രെ ആ​ക്ഷേ​പി​ക്കു​ക​യും മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി പോ​സ്റ്റു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന​ത്.
ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​തും പ​ക്ഷ​പാ​ത​ര​ഹി​ത​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ ക​ർ​ശ​ന നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.