ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും
Thursday, May 26, 2022 10:31 PM IST
അ​ടി​മാ​ലി: ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു കൊ​ടി​യി​റ​ങ്ങും. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന പ്ര​ക​ട​ന​ത്തോ​ടെ സ​മാ​പ​ന​മാ​കും.

ഇ​ന്ന​ലെ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ അ​ടി​മാ​ലി ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​ൽ ആ​രം​ഭി​ച്ച പ്ര​തി​നി​ധി സ​മ്മേ​ള​നം പി​ന്നാ​ക്ക വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ആ​ർ. വാ​സു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ​വി​ദ്യാ​ദ​ര​ൻ കാ​ണി, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, സി.​വി. വ​ർ​ഗീ​സ്, ടി.​കെ. ഷാ​ജി, സു​രേ​ഷ് ബാ​ബു, കെ.​പി. ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.