നി​ർ​മാ​ണ നി​രോ​ധ​നം: കോ​ട​തി​വി​ധി സ​ർ​ക്കാ​ർ ഇ​ര​ന്നു​വാ​ങ്ങി​യ​തെ​ന്ന്
Thursday, May 26, 2022 10:33 PM IST
രാ​ജാ​ക്കാ​ട്: 1964ലെ ​ച​ട്ട​മ​നു​സ​രി​ച്ചു പ​ട്ട​യം ന​ൽ​കി​യ ഭൂ​മി​യി​ൽ മ​റ്റു നി​ർ​മാ​ണ​ങ്ങ​ൾ ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ചി​ന്‍റെ വി​ധി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ര​ന്നു​വാ​ങ്ങി​യ​താ​ണെ​ന്ന് ഇ​ടു​ക്കി അ​തി​ജീ​വ​ന പോ​രാ​ട്ട​വേ​ദി.

നി​യ​മ ഭേ​ദ​ഗ​തി ന​ട​ത്താ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടും അ​തി​നു ത​യാ​റാ​കാ​തെ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ച​താ​ണ് കോ​ട​തി​വി​ധി​ക്കു കാ​ര​ണ​മാ​യ​ത്. നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​വും ച​ട്ട​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ട്ട​യ​ഭൂ​മി​യി​ലെ നി​ർ​മാ​ണ​ങ്ങ​ൾ കോ​ട​തി വി​ല​ക്കി​യ​ത്.

1964 ഭൂ​പ​തി​വ് ച​ട്ട​മു​നു​സ​രി​ച്ച് പ​ട്ട​യം ന​ൽ​കി​യി​രി​ക്കു​ന്ന ഭൂ​മി കൃ​ഷി​ക്കും താ​മ​സ​ത്തി​നു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നു ഇ​ടു​ക്കി​യി​ൽ മാ​ത്രം നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രോ​ധ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ മു​ന്പ് ബൈ​സ​ൻ​വാ​ലി സ്വ​ദേ​ശി​നി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ നി​യ​മ ഭേ​ദ​ഗ​തി ന​ട​ത്താ​ൻ കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും സ​മ​യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തു​ണ്ടാ​കാ​തെ വ​ന്ന​പ്പോ​ൾ നി​ർ​മാ​ണ നി​രോ​ധ​നം കേ​ര​ളം മു​ഴു​വ​ൻ ബാ​ധ​ക​മാ​ണെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​റ​ഖ​ന​ന​ത്തി​നു​ള്ള നി​രോ​ധ​ന​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ച്ചി​രു​ന്ന ഹ​ർ​ജി​ക​ള​ട​ക്കം പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് നി​ല​വി​ലു​ള്ള ഭൂ​പ​തി​വ് നി​യ​മ​മ​നു​സ​രി​ച്ച് കൃ​ഷി​യാ​വ​ശ്യ​ത്തി​ന് പ​ട്ട​യം ന​ൽ​കി​യി​രി​ക്കു​ന്ന ഭൂ​മി​യി​ലെ മ​റ്റു നി​ർ​മാ​ണ​ങ്ങ​ൾ ത​ട​ഞ്ഞ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ത​ല​സ്ഥാ​ന ന​ഗ​രി​യി​ലും സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലു​മ​ട​ക്കം 1964 ച​ട്ട​മ​നു​സ​രി​ച്ച് ഭൂ​മി പ​തി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. അ​വി​ടെ​യും നി​രോ​ധ​നം ബാ​ധ​ക​മാ​കും. ഉ​ദ്യോ​ഗ​സ്ഥ - രാ​ഷ്ട്രീ​യ അ​ഴി​മ​തി​ക്കും സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന​തി​നും കോ​ട​തി ഉ​ത്ത​ര​വു കാ​ര​ണ​മാ​കു​മെ​ന്നും അ​തി​ജീ​വ​ന പോ​രാ​ട്ട​വേ​ദി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

2019 ഡി​സം​ബ​ർ 17ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും നി​യ​മ ഭേ​ദ​ഗ​തി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. അ​തും ന​ട​പ്പാ​യി​ട്ടി​ല്ല.