പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ൾ​ക്ക് സ്കൂ​ളു​ക​ളും അ​ധ്യ​പ​ക​രും ഒ​രു​ങ്ങി
Friday, May 27, 2022 10:30 PM IST
രാ​ജ​കു​മാ​രി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം പു​തി​യ ഒ​രു അ​ധ്യ​യ​ന വ​ർ​ഷം പ​ടി​ക​ട​ന്ന് എ​ത്തു​ന്പോ​ൾ പി​ഞ്ചോ​മ​ന​ക​ളെ സ്വീ​ക​രി​ക്കു​വാ​ൻ വി​ദ്യാ​ല​യ​വും അ​ധ്യാ​പ​ക​രും ഒ​രു​ങ്ങി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ പാ​ഠ​ങ്ങ​ൾ ക​ളി​ക​ളി​ലൂ​ടെ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ലാ​ണ് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ.
ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഏ​റെ പു​തു​മ​ക​ളോ​ടെ​യാ​ണ് പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു ആ​രം​ഭം കു​റി​ക്കു​ന്ന​ത്.
ഇ​തി​നു മു​ന്നോ​ടി​യാ​യി സ​ർ​വ ശി​ക്ഷ അ​ഭി​യാ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​ന സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
ക​ളി​ക​ളി​ലൂ​ടെ​യും ചി​രി​യി​ലൂ​ടെ​യും പു​തി​യ പാ​ഠ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​ലു​പ​രി കു​ട്ടി​ക​ളു​ടെ വി​വി​ധ വി​കാ​സ മേ​ഖ​ല​ക​ൾ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കു​ക​യും മി​ശ്ര​പ​ഠ​നം, ഗോ​ത്ര​സൗ​ഹൃ​ദ സ​മീ​പ​നം, ലിം​ഗ​സ​മ​ത്വം എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം ആ​ഴ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും ക്രോ​ഡീ​ക​രി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലെ മു​ഖ്യ​വി​ഷ​യം.
വി​ദ്യാ​ർ​ഥി​യെ കൂ​ടു​ത​ൽ അ​റി​ഞ്ഞ് അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ എ​ങ്ങ​നെ ത​യാ​റാ​ക്കാം, സ്കൂ​ൾ​ത​ല​ത്തി​ൽ അ​തി​ന്‍റെ നി​ർ​വ​ഹ​ണം എ​ങ്ങ​നെ എ​ന്ന​തെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി അ​ടു​ത്ത ഒ​രു​വ​ർ​ഷം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ എ​ങ്ങ​നെ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി നി​ർ​ത്താം എ​ന്ന​തെ​ല്ലാം അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ലെ പ​രി​ശീ​ല​ന വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു. മൂ​ന്നു മു​ത​ൽ ആ​റു​ദി​വ​സം വ​രെ നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​ന​ങ്ങ​ൾ പൂ​ർ​ത്തി​ക​രി​ച്ചു.