കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Friday, May 27, 2022 10:30 PM IST
മ​റ​യൂ​ർ: ഒ​റ്റ രാ​ത്രി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത് ഒ​രേ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്തെ കൃ​ഷി. കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് ആ​ന​ക​ളാ​ണ് കൃ​ഷി​ത്തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ട്ടു​കാ​ട്ടി​ൽ കെ.​കെ. ഗ​ണേ​ശ​ൻ, ഷ​ണ്മു​ഖ വേ​ലു, ക​ണ്ണ​ദാ​സ​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​സ്ഥ​ല​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്. തെ​ങ്ങ്, ക​മു​ക്, വാ​ഴ, കാ​പ്പി തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ര​യൂ​ർ ച​ന്ദ​ന റി​സ​ർ​വി​ൽ ത​ന്പ​ടി​ച്ചാ​ണ് കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പ​ട്ടാ​പ്പ​ക​ൽ റോ​ഡി​ൽ നി​ന്നി​രു​ന്ന ഒ​റ്റ​യാ​ൻ യാ​ത്ര​ക്കാ​രെ ഓ​ടി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി.