വൃ​ക്ഷ​ത്തൈ വി​ത​ര​ണം
Friday, May 27, 2022 10:34 PM IST
ഇ​ടു​ക്കി: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വ​നം വ​കു​പ്പി​ന്‍റെ സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​യി.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, മ​ത​സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ലാ​യ​വ​യ്ക്ക് ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പ് ന​ഴ്സ​റി​ക​ളി​ൽ​നി​ന്നും സൗ​ജ​ന്യ​മാ​യി വി​വി​ധ ഇ​നം വൃ​ക്ഷ​ത്തൈ​ക​ൾ ന​ൽ​കും.
ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ തൈ​ക​ളു​ടെ ല​ഭ്യ​ത​യ്ക്കും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ചു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.
ഫോ​ണ്‍: തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന- ഭാ​ഗ​ങ്ങ​ൾ 9946413435, പീ​രു​മേ​ട്, കു​മ​ളി, ക​ട്ട​പ്പ​ന -9744182384, മൂ​ന്നാ​ർ, അ​ടി​മാ​ലി, തൊ​ടു​പു​ഴ- 6238161238, 048652232505.