ഇ​വാ മാ​ജി​ക്കി​നു പി​ന്നി​ൽ ല​ക്ഷ്യ​ബോ​ധം
Wednesday, June 22, 2022 1:30 AM IST
മൂ​ല​മ​റ്റം: വാ​യ​ന ഹോ​ബി​യാ​ക്കി​യ അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​വാ എ​ലി​സ​ബ​ത്ത് സെ​ബാ​സ്റ്റ്യ​ന് പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഫു​ൾ മാ​ർ​ക്ക് സ്വ​ന്തം. പ​ഠ​നം ലോ​റേ​ഞ്ചി​ലാ​യി​രു​ന്നെ​ങ്കി​ലും ഫ​ലം വ​ന്ന​പ്പോ​ൾ ആ​ഹ്ളാ​ദം ഹൈ​റേ​ഞ്ചി​ലാ​യി. മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​തു​ക​യാ​ണ് ഇ​വാ എ​ലി​സ​ബ​ത്തി​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം. ക​ലാ രം​ഗ​ത്തും മു​ൻ​പ​ന്തി​യി​ലാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി. പ്ര​സം​ഗം, ഇം​ഗ്ലീ​ഷ് ഉ​പ​ന്യാ​സം, ഹി​ന്ദി പ​ദ്യോ​ച്ചാ​ര​ണം എ​ന്നി​വ​യി​ൽ റ​വ​ന്യു ജി​ല്ലാ ക​ലോ​ൽ​സ​വ​ത്തി​ൽ ജേ​താ​വാ​യി​ട്ടു​ണ്ട്. ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള പ​ഠ​നം , മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്രോ​ത്സാ​ഹ​നം -അ​താ​ണ് ഇ​വാ​യു​ടെ വി​ജ​യ ര​ഹ​സ്യം. ക​ട്ട​പ്പ​ന കു​ഴി​ത്തൊ​ളു ക​ള​പ്പു​ര​യ്ക്ക​ൽ കെ.​സി.​സെ​ബാ​സ്റ്റ്യ​ൻ- ജി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​സ​ബ​ൽ മ​രി​യ, ഇ​മ​ൽ അ​ൽ​ഫോ​ണ്‍​സ.

മെ​ഡി​സി​ൻ മോ​ഹ​വു​മാ​യി
എ​സ്. ​ശ്രീ​ല​ക്ഷ്മി

വ​ഴി​ത്ത​ല: ഓ​രോ ദി​വ​സ​ത്തെ​യും പാ​ഠ​ങ്ങ​ൾ അ​ന്ന​ന്നു പ​ഠി​ച്ച് ഹൃ​ദി​സ്ഥ​മാ​ക്കി​യ വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സി​ലെ എ​സ്.​ശ്രീ​ല​ക്ഷ്മി​യ്ക്ക് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച​ത് ഫു​ൾ മാ​ർ​ക്കി​ന്‍റെ തി​ള​ക്കം. മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നാ​ണ് ശ്രീ​ല​ക്ഷ്മി​യു​ടെ മോ​ഹം. നേ​ര​ത്തെ ഡി​സ്ക​സ് ത്രോ, ​ഷോ​ട്ട്പു​ട്ട് മ​ൽ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. മ​ന​സി​നെ ഏ​കാ​ഗ്ര​മാ​ക്കി സ്പോ​ർ​ട്സ് മാ​ൻ സ്പി​രി​റ്റോ​ടെ​യു​ള്ള പ​ഠ​നം-​അ​താ​ണ് വി​ജ​യി​ലെ​ത്തി​ച്ച​തെ​ന്ന് ശ്രീ​ല​ക്ഷ്മി പ​റ​യു​ന്നു. സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​ട്ട.​എ​സ്ഐ കു​റി​ഞ്ഞാ​ലി​യ്ക്ക​ൽ കെ.​ആ​ർ.​ശി​വ​പ്ര​സാ​ദി​ന്‍റെ​യും ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് എ.​ആ​ർ.​ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ എ​സ്.​ശ്രീ​റാം.