കൂ​ണു​ക​ളു​ടെ നി​റ​വി​ൽ ചി​ന്നാ​ർ കാ​ടു​ക​ൾ
Thursday, June 23, 2022 10:27 PM IST
മ​റ​യൂ​ർ: വൈ​വി​ധ്യ​മാ​ർ​ന്ന കൂ​ണു​ക​ളു​ടെ നി​റ​വി​ൽ മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ ചി​ന്നാ​ർ കാ​ടു​ക​ൾ. നി​റ​ത്തി​ലും വ​ലു​പ്പ​ത്തി​ലും കാ​ഴ്ച​യി​ലും ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ല​ക്ഷ​ക​ണ​ക്കി​നു കൂ​ണു​ക​ളാ​ണ് ചി​ന്നാ​ർ കാ​ടു​ക​ളി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്. വ​ര​ണ്ട ഇ​ല​പൊ​ഴി​യും കാ​ടു​ക​ൾ നി​റ​ഞ്ഞ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ആ​ലാം​പെ​ട്ടി മേ​ഖ​ല​യി​ലെ ഇ​ക്കോ ടൂ​റി​സം സോ​ണി​ലെ ജ​ല്ലി​മ​ല, മാ​തി​നി, ആ​ന​ക്ക​യം, ക​ന്നി​മാ​ര്, തൂ​വാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ളി​ലും വ​ള്ളി​പ​ട​ർ​പ്പു​ക​ളി​ലും നി​ല​ത്തു​മാ​ണ് ധാ​രാ​ള​മാ​യി കൂ​ണു​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. ഒ​രു ദി​വ​സ​ത്തെ ആ​യു​സ് മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ങ്കി​ലും എ​ല്ലാ ദി​വ​സ​വും കൂ​ണു​ക​ൾ പൊ​ട്ടി​വി​രി​യു​ന്നു​ണ്ട്.

സ്വാ​ദേ​റി​യ കൂ​ണു​ക​ൾ​ക്ക് കാ​ട്ടി​നു​ള്ളി​ലെ മ​ല​പു​ല​യ കോ​ള​നി​ക​ളി​ലെ ആ​ദി​വാ​സി​ക​ൾ പ്ര​ത്യേ​കം പേ​രു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ളാ​ൻ എ​ന്ന​താ​ണ് കൂ​ണി​ന്‍റെ ത​മി​ഴ് നാ​മം ആ​ദി​വാ​സി​ക​ളും കാ​ളാ​ൻ എ​ന്നാ​ണ് വി​ളി​ച്ചു​വ​രു​ന്ന​ത്. സൂ​ര്യ​കാ​ന്തി പൂ​വി​നോ​ളം വ​ലൂ​പ്പ​മു​ള്ള​തും എ​രു​മ​യു​ടെ അ​കി​ടി​നോ​ടു രൂ​പ​സാ​ദൃ​ശ്യ​മു​ള്ള​തു​മാ​യ​തി​നെ എ​രു​മ മാ​ടി കാ​ളാ​ൻ എ​ന്നും മ​ര​ത്തി​നോ​ടു സാ​ദൃ​ശ്യ​മു​ള്ള​തി​നെ പൊ​ട്ടി​ക്കാ​ളാ​ൻ എ​ന്നും ശം​ഖി​ന്‍റെ ആ​കൃ​തി​യു​ള്ള​തി​നെ സം​ഗു​മാ കാ​ളാ​ൻ എ​ന്നും വി​ളി​ച്ചു​വ​രു​ന്നു.

വു​ഡ് ഇ​യ​ർ മ​ഷ്റും, അ​ഗാ​റി​ക്ക്, മാ​കൊ​റോ ഫം​ഗി, ഫ്ളൈ ​അ​ഗാ​റി​ക്ക് മ​ഷ്റും എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ചി​ന്നാ​ർ കാ​ട്ടി​ൽ വ​ള​രെ ആ​ക​ർ​ഷ​ണീ​യ​മാ​യി ക​ണ്ടു​വ​രു​ന്ന​ത്.