ജി​ല്ലാ സ​മ്മേ​ള​നം
Thursday, June 23, 2022 10:28 PM IST
ക​ട്ട​പ്പ​ന: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ സം​ഘ​ട​ന​യാ​യ ഡി​എ​ഡ​ബ്ല്യു​എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 13, 14 തീ​യ​തി​ക​ളി​ൽ കോ​ട്ട​യ​ത്ത് ന​ട​ക്കും. അ​തി​നു മു​ന്നോ​ടി​യാ​യി 26ന് ​നെ​ടു​ങ്ക​ണ്ടം കോ ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് ഹാ​ളി​ൽ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ 9.30ന് ​സം​ഘ​ട​നാ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് ഭാ​സ്ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തും. പ്ര​തി​നി​ധി സ​മ്മേ​ള​നം ചെ​റു​കി​ട തോ​ട്ടം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ​സ്. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.