ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
Thursday, June 23, 2022 10:29 PM IST
രാ​ജ​കു​മാ​രി: പൂ​പ്പാ​റ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കാ​ണി​ക്ക​വ​ഞ്ചി​യും ക്ഷേ​ത്രം ഓ​ഫി​സും കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. അ​ൻ​പ​തി​നാ​യി​രം രൂ​പ​യോ​ളം മോ​ഷ​ണം പോ​യ​താ​യി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​ശ്രീ​കോ​വി​ലും കു​ത്തി​പ്പൊ​ളി​ക്കു​വാ​ൻ ശ്ര​മം ന​ട​ന്നു. ക്ഷേ​ത്ര അ​ങ്ക​ണ​ത്തി​ലു​ള്ള ഏ​ഴോ​ളം കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ട്.
ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും തെ​ളി​വെ​ടു​ത്തു.