കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, June 23, 2022 10:29 PM IST
മ​റ​യൂ​ർ: തോ​ട്ടം മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം സ്ഥി​ര​മാ​യി എ​ത്തി നാ​ശം സൃ​ഷ്ടി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി രാ​ത്രി​യി​ൽ ത​ല​യാ​ർ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന ഒ​റ്റ​യാ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ ല​യ​ത്തി​നു സ​മീ​പം ചെ​യ്തി​രി​ക്കു​ന്ന കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ക​യാ​ണ്. മാ​രി​യ​പ്പ​ൻ എ​ന്ന​യാ​ളു​ടെ അ​ര ഏ​ക്ക​റി​ലെ ബീ​ൻ​സ് കൃ​ഷി ഒ​റ്റ​യാ​ൻ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു.

തോ​ട്ടം മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​തും രാ​ത്രി​യി​ൽ ല​യ​ങ്ങ​ൾ​ക്കു​ചു​റ്റും ക​റ​ങ്ങി​ന​ട​ക്കു​ന്ന​തും തൊ​ഴി​ലാ​ളി​ക​ളി​ൽ ഭീ​തി വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.