ആ​ന​കു​ളം പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കൂ​ന്ത്ര​പു​ഴ​യാ​റി​ൽ ക​ണ്ടെ​ത്തി
Friday, June 24, 2022 10:18 PM IST
അ​ടി​മാ​ലി: ആ​ന​ക്കു​ളം പു​ഴ​യി​ൽ നാ​ല് ദി​വ​സം മു​ൻ​പ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ന​കു​ളം പു​ഴ​യു​ടെ ഭാ​ഗ​മാ​യ കൂ​ന്ത്ര പു​ഴ​യാ​റി​ലെ ചു​ഴ​ലി​വാ​ല​ൻ കു​ത്തി​ന് താ​ഴെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ദി​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചാ​ല​ക്കു​ടി ആ​ളൂ​ർ വി​ത​യ​ത്തി​ൽ ക്രാ​സി​ൻ തോ​മ​സി​ന്‍റെ (29) താ​ണ് മൃ​ത​ദേ​ഹം. ക​ഴി​ഞ്ഞ 18ന് ​വൈ​കു​ന്നേ​രം നാ​ലോ​ടെ ആ​ന​കു​ളം വ​ല്യ​പാ​റ​കു​ട്ടി​ക്ക് സ​മീ​പം പു​ഴ​യി​ലാ​ണ് ക്രാ​സി​നെ കാ​ണാ​താ​യ​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്നും അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം താ​ഴെ​യാ​ണ്.

അ​ഞ്ച് ദി​വ​സം ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. ബു​ധ​നാ​ഴ്ച ഇ​വ​ർ തി​ര​ച്ചി​ൽ നി​ർ​ത്തി. ഇ​തോ​ടെ ക്രാ​സി​ന്‍റെ ബ​ന്ധു​ക്ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​യും പു​ഴ​യെ അ​റി​യാ​വു​ന്ന ആ​ദി​വാ​സി​ക​ളു​ടേ​യും സ​ഹാ​യം തേ​ടി. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രി​യാ​യ ക്രാ​സി​ൻ സു​ഹൃ​ത്തു​ക​ളോ​ടൊ​പ്പം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ന​കു​ള​ത്ത് എ​ത്തി​യ​ത്. ഹോം ​സ്റ്റേ​യി​ൽ റൂം ​എ​ടു​ത്ത​തി​നു​ശേ​ഷം സ​മീ​പ​ത്തെ പു​ഴ​യി​ൽ കു​ളി​ക്കു​വാ​നാ​യി പോ​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വി​ദേ​ശ​ത്താ​യി​രു​ന്ന ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി. മ​രി​ച്ച ക്രാ​സി​ന് ര​ണ്ട് കു​ട്ടി​ക​ൾ ഉ​ണ്ട്. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.