നി​റ​പ്പ​കി​ട്ടാ​ർ​ന്ന ച​ട​ങ്ങോ​ടെ രൂ​പ​ത ദി​നാ​ച​ര​ണം ഇ​ന്ന്
Friday, June 24, 2022 10:38 PM IST
തൊ​ടു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​താ ദി​നം ഇ​ന്ന് ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ ബ​ലി​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ദി​വ്യ​ബ​ലി മ​ധ്യേ സ​ഭാ​ന​വീ​ക​ര​ണ​ത്തി​ന്‍റെ രൂ​പ​താ ത​ല ഉ​ദ്ഘാ​ട​ന​വും ന​ട​ത്തും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ പ്ര​ശം​സ​നീ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്നു രൂ​പ​താം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.
രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലു​സ് മോ​ണ്‍. ഫ്രാ​ൻ​സി​സ് കീ​രം​പാ​റ, സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ആ​ർ​ച്ച് പ്രീ​സ്റ്റ് ജോ​ണ്‍ മു​ണ്ട​യ്ക്ക​ൽ, കൈ​ക്കാ​ര·ാ​രാ​യ ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, ജെ​യിം​സ് തെ​ക്കേ​ൽ, ഡാ​ന്‍റി ന​ടു​വി​ലേ​ട​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.