കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, June 24, 2022 10:38 PM IST
തൊ​ടു​പു​ഴ: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലു​ള്ള മാ​താ ബി​സി​ന​സ് സ്ക്വ​യ​ർ കെ​ട്ടി​ട​ത്തി​ൽ സാ​ന്ത്വ​നം ഫാ​മി​ലി കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11നു ​പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജോ​സ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ടാ​ന്പു​റം, സേ​വ്യേ​ഴ്സ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ജെ. ​കു​ന്ന​ത്ത്, ഡോ. ​റോ​സ​ക്കു​ട്ടി എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഗാ​ർ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ മാ​ന​സി​ക-​വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ൾ, മാ​താ​പി​താ​ക്ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, പ്രീ ​മാ​ര്യേ​ജ് കൗ​ണ്‍​സ​ലിം​ഗ്, സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം, സൗ​ജ​ന്യ ഷെ​ൽ​ട്ട​ർ എ​ന്നി​വ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 9497794601.

ക​ഥാ​സ​മാ​ഹാ​ര പ്ര​കാ​ശ​നം

തൊ​ടു​പു​ഴ: അ​രി​ക്കു​ഴ ഉ​ദ​യ വൈ​എം​എ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം നാ​ളെ രാ​വി​ലെ 10നു ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​സി. ദി​ലീ​പ്കു​മാ​ർ പു​സ്ത​കം​ഏ​റ്റു​വാ​ങ്ങും. കെ.​എം. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​ബ്, പി.​കെ. സു​കു​മാ​ര​ൻ, ര​ഞ്ജി​ത് ജോ​ർ​ജ്, ബ്ലോ​ക്ക് മെം​ബ​ർ ജി​ജോ ജോ​ർ​ജ്, ഡോ. ​റോ​ഷ്നി ബാ​ബു രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​കെ. അ​നി​ൽ, ര​ഞ്ജി​ത് ജോ​ർ​ജ്, സു​കു​മാ​ർ അ​രി​ക്കു​ഴ, കെ.​ആ​ർ. സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.