മ​ക​ന്‍റെ കു​ത്തേ​റ്റ് വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്
Friday, June 24, 2022 10:38 PM IST
ക​രി​മ​ണ്ണൂ​ർ: മ​ക​ന്‍റെ കു​ത്തേ​റ്റ് പി​താ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ തൊ​മ്മ​ൻ​കു​ത്ത് വാ​ഴേ​പ്പ​റ​ന്പി​ൽ അ​ഴ​ക​നെ (പാ​നാ​യി- 70) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ച്ചു. വ​യ​റി​ലാ​ണ് ആ​ഴ​ത്തി​ൽ കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ മ​ക​ൻ രാ​ജീ​വി​നെ (ക​ണ്ണ​ൻ-37)​ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന രാ​ജീ​വ് പി​താ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അ​ഴ​ക​നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം

തൊ​ടു​പു​ഴ: ഈ ​അ​ധ്യാ​യ​ന വ​ർ​ഷം പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന നീ​ന്ത​ൽ പ​രി​ജ്ഞാ​ന​മു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ര​ണ്ട് മാ​ർ​ക്ക് ബോ​ണ​സ് പോ​യി​ന്‍റ് ല​ഭി​ക്കു​ന്ന​തി​നാ​യി അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ, ഫെ​ഡ​റേ​ഷ​ൻ, സ്കൂ​ൾ ഗെ​യിം​സ് എ​ന്നി​വ​യി​ൽ ഏ​തി​ന്‍റെ​യെ​ങ്കി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ നീ​ന്ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പു​മാ​യി നേ​രി​ട്ടെ​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ന്നു മു​ത​ൽ വാ​ങ്ങ​ണം.
നീ​ന്ത​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ർ 29ന് ​രാ​വി​ലെ 11ന് ​വ​ണ്ട​മ​റ്റം അ​ക്വാ​റ്റി​ക് സെ​ന്‍റ​റി​ൽ മാ​ർ​ക്ക് ലി​സ്റ്റ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം എ​ത്ത​ണം. ഫോ​ണ്‍: 04862 232499, 9895112027.