ഫ്ളാ​ഷ് മോ​ബി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം
Friday, June 24, 2022 10:39 PM IST
മൂ​ന്നാ​ർ: ഫ്ളാ​ഷ് മോ​ബി​ലൂ​ടെ അ​ന്ത​ാരാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ വാ​രാ​ച​ര​ണ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച് നാ​ർ​കോ കോ​ ഓർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ. മൂ​ന്നാ​ർ പോ​സ്റ്റോ​ഫീ​സ് ക​വ​ല​യി​ലാ​ണ് കാ​ർ​മ​ല​ഗി​രി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്ളാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ച​ത്.
രാ​വി​ലെ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ഡ്വ. എ. ​രാ​ജ എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നാ​ർ ടൗ​ണി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും സം​ഘ​ടി​പ്പി​ച്ച് പോ​ലീ​സ്-​വ​നം​വ​കു​പ്പ്-​എ​ക്സൈ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​റാ​ണി ദാ​സ്, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ, ദേ​വി​കു​ളം, മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​വി​ത​കു​മാ​ർ, പ്ര​വീ​ണ ര​വി​കു​മാ​ർ, മൂ​ന്നാ​ർ ഡി​വൈ​എ​സ്പി കെ. ​മ​നോ​ജ്, എ​സ്എ​ച്ച്ഒ മ​നീ​ഷ് കെ. ​പൗ​ലോ​സ്, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. ഷി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. തു​ട​ർ​ന്ന് കൊ​ര​ണ്ടി​ക്കാ​ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ളാ​ഷ് മോ​ബും ന​ട​ന്നു.

ആ​രോ​ഗ്യമേ​ള ഇ​ന്ന്

പീ​രു​മേ​ട്: അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, വ​ണ്ടി​പ്പെ​രി​യാ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം, താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് കു​ട്ടി​ക്കാ​ന​ത്ത് ആ​രോ​ഗ്യ​മേ​ള ന​ട​ത്തും. രാ​വി​ലെ 9.30ന് ​വി​ളം​ബ​ര റാ​ലി ആ​രം​ഭി​ക്കും.
മ​രി​യ​ൻ കോ​ള​ജി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.