അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ നീ​ളു​ന്നു
Friday, June 24, 2022 10:39 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ നീ​ളു​ന്നു. 24-നു ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​റി​യി​പ്പ് 10 ദി​വ​സം ആ​കാ​ശ​ത്തു കു​ടു​ങ്ങി​യ​ത്രേ. 13ന് ​ക​മ്മീ​ഷ​ൻ ഇ-​മെ​യി​ൽ ചെ​യ്ത അ​റി​യി​പ്പ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു ല​ഭി​ച്ച​ത് 23നാ​ണെ​ന്നു പ​റ​യു​ന്നു.
ഏ​ഴ് ദി​വ​സം മു​ൻ​പേ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ രേ​ഖാ​മൂ​ലം തെ​ര​ഞ്ഞെ​ടു​പ്പുവി​വ​രം അ​റി​യി​ക്ക​ണം എ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം. ഇ​തു​പ്ര​കാ​രം ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.
ദേ​വി​കു​ളം താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഇ-​മെ​യി​ൽ സം​വി​ധാ​നം ഒ​രാ​ഴ്ച​യാ​യി ത​ക​രാ​റി​ലാ​യി​രു​ന്ന​താ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ ത​ഹ​സി​ൽ​ദാ​ർ പ​റ​യു​ന്നു.
ത​നി​ക്ക് 22ന് ​കി​ട്ടി​യ തെ​ര​ഞ്ഞെ​ടു​പ്പു സ​ന്ദേ​ശം ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ഴാ​ണ് ത​ഹ​സി​ൽ​ദാ​ർ അ​റി​യു​ന്ന​തെ​ന്ന് അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പ​റ​ഞ്ഞു. ഇ​തോ​ടെ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് ത​ഹ​സി​ൽ​ദാ​ർ ക​മ്മീ​ഷ​നു ക​ത്ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പ് മ​നഃ​പൂ​ർ​വം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണെന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് ആ​ദ്യം​മു​ത​ൽ​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബാ​ബു പി. ​കു​ര്യാ​ക്കോ​സ്, കെ.​എ​സ്. സി​യാ​ദ്, ടി.​എ​സ്. സി​ദ്ദീ​ഖ് എ​ന്നി​വ​ർ ആ​രോ​പി​ച്ചു.
മേ​യ് 12ന് യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി മാ​ത്യു​വും വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സും പു​റ​ത്താ​യ​ത്. 21 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ സ്വ​ത​ന്ത്ര​ൻ ഉ​ൾ​പ്പെ​ടെ 12 അം​ഗ​ങ്ങ​ളു​ടെ പി​ന്തുണ​യോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. സി​പി​ഐ​യി​ലെ ഒ​രു അം​ഗ​വും സ്വ​ത​ന്ത്ര​നും അ​വി​ശ്വാ​സ​ത്തെ പി​ന്തുണ​ച്ച​തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫി​നു ഭ​ര​ണം ന​ഷ്ട​മാ​യ​ത്.
മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​താ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.