വൈ​ദ്യു​തി പോ​സ്റ്റി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ : കെഎ​സ്ഇ​ബി-​വാ​ട്ട​ർ അ​ഥോ​റി​റ്റി ത​ർ​ക്കം തു​ട​രു​ന്നു
Friday, June 24, 2022 10:59 PM IST
മു​ട്ടം: തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം വൈ​കു​ന്നു. കെഎ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​പ​രി​ഹാ​രം വൈ​കാ​ൻ കാ​ര​ണം.

വൈ​ദ്യു​തി പോ​സ്റ്റി​ന് ചു​വ​ട്ടി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം വ്യാ​പ​ക​മാ​യി പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​തേത്തു​ട​ർ​ന്ന് പോ​സ്റ്റി​ന്‍റെ ചു​വ​ട്ടി​ലെ മ​ണ്ണ് മു​ഴു​വ​ൻ ഒ​ലി​ച്ചു​പോ​യി വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടാ​ണ് വൈ​ദ്യു​തി പോ​സ്റ്റ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.

ഇ​വി​ടത്തെ പ​ഴ​യ പോ​സ്റ്റും വൈ​ദ്യു​തി ലൈ​ൻ ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ച പു​തി​യ പോ​സ്റ്റും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നി​ലം​പൊ​ത്താ​വു​ന്ന രീ​തി​യി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ​ത്തു​ട​ന്ന് കെ ​എ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പൈ​പ്പ് പൊ​ട്ടി​യ​താ​ണ് അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് കെ ​എ​സ്ഇ​ബി​യും വൈ​ദ്യു​തി പോ​സ്റ്റ് സ്ഥാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൈ​പ്പ് പൊ​ട്ടി​യ​തെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പി​റ്റേ​ന്ന് കെ ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ എ​ത്തി പ​ഴ​യ വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റി​യെ​ങ്കി​ലും പു​തി​യ പോ​സ്റ്റി​ന്‍റെ ചു​വ​ട്ടി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം ഇ​പ്പോ​ഴും പ​ഴ​യ നി​ല​യി​ലാ​ണ്.

പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കു​ടിവെ​ള്ളം ചീ​റ്റി ഒ​ഴു​കി വൈ​ദ്യു​തി പോ​സ്റ്റി​നു ചു​റ്റി​ലു​മു​ള്ള മ​ണ്ണ് കൂ​ടു​ത​ൽ ഒ​ലി​ച്ചു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. പോ​സ്റ്റി​ന് ചു​റ്റും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​മു​ണ്ട്.

അ​പ​ക​ടാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പോ​സ്റ്റ് ചു​വ​ടോ​ടെ മ​റി​ഞ്ഞ് അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്നു​ള്ള ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള വ​ടം​വ​ലി​യി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പോ​സ്റ്റ് പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് തു​ട​ങ്ങ​നാ​ട് പൗ​ര​സ​മി​തി അ​റി​യി​ച്ചു.