മ​ന്ത്രി റോ​ഷി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ ക​സ്റ്റ​ഡി​യി​ൽ
Saturday, June 25, 2022 11:08 PM IST
ക​ട്ട​പ്പ​ന: ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു​നേ​രേ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി​യ​ത്.

കു​രി​ശു​പ​ള്ളി കു​ന്ത​ളം​പാ​റ​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജീ​വും എ.​എം. സ​ന്തോ​ഷും ചേ​ർ​ന്ന് മ​ന്ത്രി​ക്കു​നേ​രേ ക​രി​ങ്കൊ​ടി വീ​ശി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

മ​ന്ത്രി​ക്കു​നേ​രേ ക​രി​ങ്കൊ​ടി വീ​ശി​യ​തി​ൽ പ്ര​കോ​പി​ത​രാ​യ യൂ​ത്ത്ഫ്ര​ണ്ട് -എം ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കു നേ​രേ പാ​ഞ്ഞ​ടു​ത്തെ​ങ്കി​ലും പോ​ലീ​സ് ഇ​ട​പെ​ട്ട് സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കി. തു​ട​ർ​ന്ന് ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് മ​ന്ത്രി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.