സ​ത്യ​ഗ്ര​ഹം ന​ട​ത്തും
Saturday, June 25, 2022 11:08 PM IST
തൊ​ടു​പു​ഴ: അ​ഗ്നി​പ​ഥി​നെ​തി​രാ​യ സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യി എ​ല്ലാ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 27നു ​രാ​വി​ലെ സ​ത്യ​ഗ്ര​ഹം ന​ട​ത്തും. തൊ​ടു​പു​ഴ​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും മു​രി​ക്കാ​ശേ​രി​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വും നെ​ടു​ങ്ക​ണ്ട​ത്ത് എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി​യും പീ​രു​മേ​ട്ടി​ൽ കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സും മൂ​ന്നാ​റി​ൽ കെ​പി​സി​സി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ.​മ​ണി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.