മു​ണ്ടി​യെ​രു​മ​യി​ൽ സി​പി​എം -കോ​ണ്‍​ഗ്ര​സ് സം​ഘ​ട്ട​നം
Saturday, June 25, 2022 11:11 PM IST
നെ​ടു​ങ്ക​ണ്ടം: മു​ണ്ടി​യെ​രു​മ​യി​ൽ സി​പി​എം - കോ​ണ്‍​ഗ്ര​സ് സം​ഘ​ട്ട​നം. നി​ര​വ​ധി പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ യൂ​ണി​ഫോം വ​ലി​ച്ചു​കീ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പാ​ന്പാ​ടും​പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ടി​യെ​രു​മ​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു​നേ​രെ ഡി​വൈ​എ​ഫ്ഐ, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. സി​പി​എം ഓ​ഫീ​സി​ൽ​നി​ന്നും ക​ന്പി​വ​ടി ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പ്ര​ക​ട​ന​ത്തി​ന ു ​നേരേ ആ​ളു​ക​ൾ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഏ​റ്റു​മു​ട്ടി​യ​തോ​ടെ ഇ​ത് ത​ട​യാ​നെ​ത്തി​യ പോ​ലീ​സി​ന്‍റെ യൂ​ണി​ഫോം വ​ലി​ച്ചു​കീ​റു​ക​യാ​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളെ​യും പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​ർ​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നു ശേ​ഷം സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ന്നു. സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്.