യു​വാ​വി​നെ വാ​ട്ട​ർ ടാ​ങ്കി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, June 25, 2022 11:11 PM IST
അ​ടി​മാ​ലി: വാ​ട്ട​ർ ടാ​ങ്കി​ൽ യു​വാ​വി​നെ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ച്ചി​പ്ലാ​വ് സ്കൂ​ൾ​പ​ടി​ക്കു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് ബോ​ഡി​നാ​യ്ക്ക​നൂ​ർ സ്വ​ദേ​ശി ബാ​ല​മു​രു​ക​ൻ (33) ആ​ണ് മ​രി​ച്ച​ത്. ഇദ്ദേഹം ഇ​വി​ടെ മാ​താ​വ് ചി​ന്ന​മ്മാ​ളി​നോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം.
ക​ഴി​ഞ്ഞ 22 മു​ത​ൽ ബാ​ല​മു​രു​ക​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ സ​മീ​പ​മു​ള്ള ഫ്ളാ​റ്റി​ൽ 10 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ വാ​ട​ക​ക്കാ​ർ ടം​റ​സി​നു മു​ക​ളി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് ഇദ്ദേഹം ടാ​ങ്കി​ലേ​ക്ക് ത​ല​കു​ത്തി വീ​ണ് ശ്വാ​സം​മു​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​യൊ​ന്നും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശോ​ധ​ന​യും ന​ട​പ​ടി ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി പോ​ലീ​സ് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.