ട്രാ​വ​ല​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു
Saturday, June 25, 2022 11:11 PM IST
മു​ട്ടം: നി​യ​ന്ത്ര​ണം വി​ട്ട ഗു​ഡ്സ് ട്രാ​വ​ല​ർ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മു​ട്ടം സ​ബ് സ്റ്റേ​ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ​യി​ൽ നി​ന്നു മു​രി​ക്കാ​ശേ​രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ​നി​ന്നു തെ​ന്നി​മാ​റി വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച​തി​നു​ശേ​ഷം സ​മീ​പ​ത്തെ ഓ​ട​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. സ​ബ് സ്റ്റേ​ഷ​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് വാ​ഹ​നം നി​ന്ന​ത്.