ജോ​സ് പാ​ല​ത്തി​നാ​ൽ കേരള കോൺ-എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Saturday, June 25, 2022 11:13 PM IST
ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ജോ​സ് പാ​ല​ത്തി​നാ​ലി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അം​ഗ​വും മ​ല​നാ​ട് സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​ണ്.

അ​ഡ്വ. എം.​എം. മാ​ത്യു, കു​ര്യാ​ക്കോ​സ് ചി​ന്താ​ർ​മ​ണി -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, രാ​രി​ച്ച​ൻ നീ​ർ​ണാ​കു​ന്നേ​ൽ, അ​ഡ്വ. മ​ധു ന​ന്പൂ​തി​രി, ഷി​ജോ ത​ട​ത്തി​ൽ, ജെ​യിം​സ് മ്ലാ​ക്കു​ഴി​യി​ൽ -ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, മാ​ത്യു വാ​ലു​മ്മേ​ൽ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ. ജോ​ണി പു​ളി​ക്ക​ൽ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.