കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ സ​മ​രം ന​ട​ത്തും
Saturday, June 25, 2022 11:13 PM IST
ചെ​റു​തോ​ണി: ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ബ​ഫ​ർ സോ​ണി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ക, ബ​ഫ​ർ സോ​ണ്‍ വ​ന​ത്തി​നു​ള്ളി​ലാ​ക്കു​ക, നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ജ​ന​പ​ക്ഷ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​ൻ സ​ർ​വ​ക​ക്ഷി സം​ഘ​ത്തെ അ​യ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ അ​റി​യി​ച്ചു.

സ​മ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് ക​ർ​ഷ​ക യൂ​ണി​യ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കോ​ത​മം​ഗ​ലം കാ​വേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ർ​ഷ​ക അ​വ​കാ​ശ പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഷി​ബു തെ​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പി.​സി. തോ​മ​സ്, ടി.​യു കു​രു​വി​ള, കെ ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ജോ​ണി നെ​ല്ലൂ​ർ, മാ​ത്യു സ്റ്റീ​ഫ​ൻ, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, എ.​ടി. പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.