റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, June 26, 2022 10:50 PM IST
അ​ടി​മാ​ലി: ഇ​രു​ന്നൂ​റേ​ക്ക​ർ - മെ​ഴു​കും​ചാ​ൽ റോ​ഡി​ൽ ചാ​റ്റു​പാ​റ​യി​ൽ ഈ​സ്റ്റേ​ണ്‍ സ്കൂ​ളി​നു പി​ൻ​ഭാ​ഗ​ത്താ​യു​ള്ള ക​ൽ​ക്കെ​ട്ടി​ള​കി റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി അ​പ​ക​ടാ​വ​സ്ഥ​യി​ൽ.
ക​ൽ​ക്കെ​ട്ടി​ടി​ഞ്ഞ​തോ​ടെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​ടി​ഭാ​ഗം പൊ​ള്ള​യാ​യ നി​ല​യി​ലാ​ണ്.
ഇ​രു​ന്നൂ​റേ​ക്ക​ർ - മെ​ഴു​കും​ചാ​ൽ റോ​ഡ് അ​ടി​മാ​ലി മേ​ഖ​ല​യി​ൽ കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ സ​മാ​ന്ത​ര​പാ​ത കൂ​ടി​യാ​യ​തി​നാ​ൽ ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.
ഏ​താ​നും നാ​ൾ മു​ന്പാ​ണ് ഇ​രു​ന്നൂ​റേ​ക്ക​ർ - മെ​ഴു​കും​ചാ​ൽ റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.