പൊ​തു​ശ്മശാ​ന​ത്തി​നാ​യി വാ​ങ്ങി​യ​ത് നി​ർ​മാ​ണ നി​രോ​ധ​ന​മു​ള്ള ഭൂ​മി​യാ​ണെ​ന്ന് ആ​ക്ഷേ​പം
Sunday, June 26, 2022 11:02 PM IST
ഉ​പ്പു​ത​റ: പൊ​തുശ്മ​ശാ​ന​ത്തി​ന് ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് വി​ല​യ്ക്കു വാ​ങ്ങി​യ​ത് നി​ർ​മാ​ണ നി​രോ​ധ​ന​മു​ള്ള ഭൂ​മി​യാ​ണെ​ന്ന് ആ​ക്ഷേ​പം. രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന ഭൂ​മി​യാ​ണി​ത്. മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പെ​ഷൽ ഓ​ഫീ​സ​ർ എം.​ജി. . രാ​ജ​മാ​ണി​ക്യം ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ കേ​സു​ള്ള​ത്. അ​ടി​യാ​ധാ​ര പ്ര​കാ​രം പീ​രു​മേ​ട് ടീ ​ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യാ​ണി​ത്.
തോ​ട്ടം ത​രം മാ​റ്റി​യെ​ന്ന കാ​ര​ണ​ത്താ​ൽ ഉ​പ്പു​ത​റ വി​ല്ലേ​ജി​ലെ 338, 594, 595,800, 916 1917 എ​ന്നീ ആ​റു സ​ർ​വേ ന​ന്പ​രു​ക​ളി​ലെ ഭൂ​മി​യു​ടെ നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ത​ട​ഞ്ഞ് റ​വ​ന്യൂ സെ​ക്ര​ട്ട​റി 2016 ഓ​ഗ​സ്റ്റ് എ​ട്ടി​ന് ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ണ്ട. ഇ​തി​ൽ 338 -ാം ന​ന്പ​ർ സ​ർ​വേ ന​ന്പ​രി​ൽ ഉ​ൾ​പ്പെ​ട്ട 50 സെ​ന്‍റ് ഭൂ​മി​യാ​ണ് പൊ​തു ശ്മ​ശാ​നം നി​ർ​മി​ക്കാ​ൻ 33,92,500 രൂ​പ​യ്ക്ക് പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ​ത്. 2292-ാം ന​ന്പ​രാ​യി പീ​രു​മേ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വെ​ള്ളി​യാ​ഴ്ച ആ​ധാ​ര​വും ന​ട​ത്തി.
മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​മാ​ണി​ക്യം ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വി​വി​ധ എ​സ്റ്റേ​റ്റു​ക​ളി​ലെ 1000 ക​ണ​ക്കി​ന് ഏ​ക്ക​ർ ഭൂ​മി ത​രം മാ​റ്റി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത് 1963 ലെ ​ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ​ന്നും ഈ ​ഭൂ​മി സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും പ​രാ​മ​ർ​ശ​മു​ണ്ട്.
ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഹൈ​ക്കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി​യി​ലെ വ്യ​ക്ത​മാ​കൂ. ക​ർ​ഷ​ക​ന് അ​നു​കൂ​ല​മാ​യി കോ​ട​തി വി​ധി ഉ​ണ്ടാ​യാ​ലും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നി​ർ​മാണ നി​രോ​ധ​നം ഉ​ള്ള​തി​നാ​ൽ ഇ​വി​ടെ ഒ​രു നി​ർ​മാ​ണ​വും ന​ട​ത്താ​ൻ ക​ഴി​യി​ല്ല. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​ർ​ക്കാ​രി​നോ എ​സ്‌റ്റേറ്റി​നോ ല​ഭി​ച്ചാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ തു​ക ന​ഷ്ട​മാ​കും. രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ടി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​യി​ൽ ഭൂ​മി സ​ർ​ക്കാ​രി​ന്‍റേ​താ​ണ്.