ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം
Tuesday, June 28, 2022 10:38 PM IST
ഉ​പ്പു​ത​റ: സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്‌​കൂ​ളി​ല്‍ ല​ഹ​രി വി​മു​ക്ത ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ലി​ബി​യ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. ഫാ.ബി​ജു ജോ​സ് മ​ങ്ക​ന്താ​നം, ജോ​ജോ സെ​ബാ​സ്റ്റ്യ​ന്‍, ബി​ബി​ന്‍ തോ​മ​സ്, ഷോ​ജി ആ​ന്‍റ​ണി, ജി​ബി​ന്‍ കെ. ​മാ​നു​വ​ല്‍, അ​രു​ണ്‍ ജോ​ര്‍​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി.
വെ​ട്ടി​മ​റ്റം: വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബി​ന്‍റെ​യും വി​മു​ക്തി ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ട്രീ​സ ജോ​സ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ കു​ട്ടി​ക​ള്‍​ക്ക് ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ധ്യാ​പ​ക പ്ര​തി​നി​ധി ടെ​സി മാ​ത്യു ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. ല​ഹ​രി​വി​രു​ദ്ധ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്ലാ​സ് മു​റി​ക​ളും സ്‌​കൂ​ള്‍ പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. ഇ​തോ​ടൊ​പ്പം സെ​മി​നാ​റും പോ​സ്റ്റ​ര്‍ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. കെ.​പി. ബോ​ബി, ജി​തി​ന്‍ ബോ​സ്‌​കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ന്തി​പ്പാ​റ: ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ത്തി വ​ന്ന ല​ഹ​രി​വി​രു​ദ്ധ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​മു​ക്തി മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഹ​രി​വി​രു​ദ്ധ ക്വി​സ്, പോ​സ്റ്റ​ര്‍​ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 100 വീ​ടു​ക​ളി​ല്‍ ഫീ​ല്‍​ഡ്ത​ല സ​ര്‍​വേ ന​ട​ത്തി.
സ​മാ​പ​ന സ​മ്മേ​ള​നം ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷി​ബു മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ടു​മ്പ​ന്‍​ചോ​ല റെ​യ്ഞ്ച് എ​ക്‌​സൈ​സ് അ​സി​സ്റ്റ​ന്‍റ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​എ. ഷാ​ജ​ഹാ​ന്‍ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് പു​ത്തൂ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ വി.​ജെ. ബി​ജു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ടി​റ്റോ​മോ​ന്‍ ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ള്‍ വി​മു​ക്തി ക്ല​ബ് ക​ണ്‍​വീ​ന​ര്‍ വി​ജു സെ​ബാ​സ്റ്റ്യ​ന്‍, കെ.​എം. ഷീ​ജ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.