നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ല്‍ ത​ക്കാ​ളി​പ്പ​നി വ്യാ​പി​ക്കു​ന്നു
Tuesday, June 28, 2022 10:38 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ലെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ത​ക്കാ​ളി​പ്പ​നി വ്യാ​പ​ക​മാ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ക​ല്ലാ​ര്‍ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ലെ 20 കു​ട്ടി​ക​ള്‍​ക്ക് ത​ക്കാ​ളി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. പ​നി അ​നു​ദി​നം വ​ര്‍​ധി​ക്കു​ന്ന​ത് ര​ക്ഷി​താ​ക്ക​ളി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
ക​ല്ലാ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ എ​ല്‍​കെ​ജി, യു​കെ​ജി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് പ​നി​യും ശ​രീ​ര​ത്തി​ല്‍ ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി പ്ര​ഥ​മാ​ധ്യാ​പി​ക ക​ല്ലാ​ര്‍ പ​ട്ടം​കോ​ള​നി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘം സ്‌​കൂ​ളി​ലെ​ത്തി കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ക്കാ​ളി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. എ​ല്‍​കെ​ജി വി​ഭാ​ഗ​ത്തി​ലെ 14 കു​ട്ടി​ക​ള്‍​ക്കും യു​കെ​ജി വി​ഭാ​ഗ​ത്തി​ലെ ആ​റ് കു​ട്ടി​ക​ള്‍​ക്കു​മാ​ണ് ത​ക്കാ​ളി​പ്പ​നി ക​ണ്ടെ​ത്തി​യ​ത്.
രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ളി​ല്‍ 11 പേ​ര്‍ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​യും ആ​റു​പേ​ര്‍ പാ​മ്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​യും മൂ​ന്നു പേ​ര്‍ ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​യും താ​മ​സ​ക്കാ​രാ​ണ്. കു​ട്ടി​ക​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് മ​രു​ന്ന് ന​ല്‍​കി. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. രോ​ഗി​ക​ളാ​യ കു​ട്ടി​ക​ള്‍ പ​ഠി​ച്ചി​രു​ന്ന മൂ​ന്ന് ഡി​വി​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ഥ​മാ​ധ്യാ​പി​ക​യ്ക്കു രേ​ഖാ​മൂ​ലം നി​ര്‍​ദേ​ശം ന​ല്‍​കി.
ത​ക്കാ​ളി​പ്പ​നി വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡി​എം​ഒ​യ്ക്കു ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ആ​രം​ഭിച്ചു.