കാ​ടു​ക​ള്‍ വെ​ട്ടിത്തെ​ളി​ച്ചു
Tuesday, June 28, 2022 10:39 PM IST
ച​ക്കു​പ​ള്ളം: ഗ്രാ​മപ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ അ​ണ​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്കൻഡ​റി സ്‌​കൂ​ളി​ന്‍റെ കാ​ടു പി​ടി​ച്ചു കി​ട​ന്ന സ്ഥ​ലം വാ​ര്‍​ഡ് മെംബ​ര്‍ ആ​ന്‍റണി കു​ഴി​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി തെ​ളി​ച്ചു.
ച​ക്കു​പ​ള്ളം കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട്ട പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പും ന​ട​ത്തി. ര​ണ്ടാം ഘ​ട്ട​മാ​യി അ​ഞ്ഞു​റു വാ​ഴ​യും 500 മൂ​ട് ക​പ്പ​യും ന​ട്ടു. പ്രി​ന്‍​സി​പ്പൽ‍ ഇ​ന്‍ ചാ​ര്‍​ജ് ജ​യി​സ​ണ്‍ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ രാ​ജ​ശേ​ഖ​ര​ന്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍

ക​ട്ട​പ്പ​ന: കാ​ര്‍​ഡ​മം വാ​ലി ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യി ഫി​ലി​പ്പ് ജോ​ണ്‍-​പ്ര​സി​ഡ​ന്‍റ്, ജോ​ര്‍​ജ് ജോ​സ​ഫ്-​സെ​ക്ര​ട്ട​റി, കെ.​ജെ. ജോ​സ​ഫ്-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​റ്റു.
പാ​സ്റ്റ് ഡി​സ്ട്രി​ക്‌​ട് ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ഷ് കോ​ല​ര​ക്ക​ന്‍ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി. വൈ​സ് ഡി​സ്‌​ട്രി​ക്‌​ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​ബീ​നാ ര​വി​കു​മാ​ര്‍, ജോ​യി വെ​ട്ടി​ക്കു​ഴി, ജോ​യി ആ​നി​ത്തോ​ട്ടം എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

ധ​ർ​ണ ന​ട​ത്തി

ചെ​റു​തോ​ണി: കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ള്‍ സി​പി​എ​മ്മി​നു ക​യ​റി നി​ര​ങ്ങാ​നു​ള്ള ച​ന്ത​യ​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാത്യു.
രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി​യി​ല്‍​നി​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി, ക​ട്ട​പ്പ​ന ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​രി​ക്കാ​ശേ​രി​യി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സി.​പി. മാ​ത്യു. യു​വാ​ക്ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി​യി​ല്‍​നി​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്നും സി.​പി. മാ​ത്യു അ​വ​ശ്യ​പ്പെട്ടു.
ക​ട്ട​പ്പ​ന ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. ഉ​സ്മാ​ന്‍, എം.​ഡി. അ​ര്‍​ജു​ന​ന്‍, കെ.​ബി. സെ​ല്‍​വം, ജ​യ്‌​സ​ണ്‍ കെ. ​ആ​ന്‍റ​ണി, തോ​മ​സ് രാ​ജ​ന്‍, ജോ​സ് ഊ​ര​ക്കാ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.