സു​ര​ക്ഷാ​വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി
Wednesday, June 29, 2022 10:22 PM IST
മൂ​ല​മ​റ്റം: ജി​ല്ലാ ഇ​ല​ക്‌​ട്രി​ക്ക​ല്‍ ഇ​ന്‍​സ്പ​ക്‌​ട​റേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷാ​വാ​ര​ത്തി​നു തു​ട​ക്ക​മാ​യി. ജി​ല്ല​യി​ലു​ട​നീ​ളം അ​നൗ​ണ്‍​സ്‌​മെ​ന്‍റും ല​ഘു​ലേ​ഖ വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്താ​നാ​ണ് പ​രി​പാ​ടി. പ്ര​ചാ​ര​ണ പ​രി​പാ​ടി മൂ​ല​മ​റ്റ​ത്ത് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​നോ​ദ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ ആ​ര്‍. രാ​ജേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ടോ​മി വാ​ളി​കു​ളം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ​ല്‍. ജോ​സ​ഫ്, സി​നി ത​ങ്ക​ച്ച​ന്‍, ജ​ന​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ജ​യ​ന്‍ ബാ​ബു, എ​ന്‍​ജി​നി​യ​ര്‍​മാ​രാ​യ ജു​മൈ​ല ബീ​വി, ലി​ന്‍​സി ജോ​സ്, ജെ.​എ​സ്. ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തിചാ​ര്‍​ജ് വ​ര്‍​ധ​ന പ്ര​തി​ഷേ​ധാ​ര്‍​ഹം

തൊ​ടു​പു​ഴ: വൈ​ദ്യു​തി​ചാ​ര്‍​ജി​ല്‍ വ​രു​ത്തി​യ വ​ര്‍​ധ​ന കേ​ര​ള​ത്തി​ന്‍റെ വ്യ​വ​സാ​യ വ​ള​ര്‍​ച്ച​യെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്നു ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍ ആ​രോ​പി​ച്ചു.
വ്യ​വ​സാ​യ​മ​ന്ത്രി ഒ​രു​ല​ക്ഷം വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​രു​ട്ട​ടി വ്യ​വ​സാ​യ മേ​ഖ​ല​യെ ത​ക​ര്‍​ക്കും. നി​ല​വി​ലെ വ്യ​വ​സാ​യ​ങ്ങ​ള്‍ വൈ​ദ്യു​തി​ചാ​ര്‍​ജ് അ​ട​യ്ക്കു​ന്ന​തി​നോ വാ​ട​ക അ​ട​യ്ക്കു​ന്ന​തി​നോ നി​വൃ​ത്തി​യി​ല്ലാ​തെ ന​ട്ടം​തി​രി​യു​മ്പോ​ള്‍ ചാ​ര്‍​ജ് വ​ര്‍​ധ​ന മേ​ഖ​ല​യെ പി​ന്നോ​ട്ട​ടി​ക്കും. അ​മി​ത​മാ​യ ചാ​ര്‍​ജ് വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​ര്‍​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ല്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.