ക​ള​ഞ്ഞുകി​ട്ടി​യ പ​ഴ്സ് തി​രി​കെ ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി
Thursday, June 30, 2022 10:42 PM IST
വെ​ള്ളി​യാ​മ​റ്റം: വ​ഴി​യി​ൽ ക​ള​ഞ്ഞു കി​ട്ടി​യ പേ​ഴ്സ് ഉ​ട​മ​യെ തി​രി​കെ ഏ​ല്പി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. വെ​ള്ളി​യാ​മ​റ്റം ക്രൈ​സ്റ്റ് കിം​ഗ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ കാ​ത​റി​ൻ മ​നോ​ജ്, അ​ക്സ ജോ​യ്, സോ​നാ സോ​ജ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളി​യാ​മ​റ്റം ഭാ​ഗ​ത്തു നി​ന്ന് പ​ണ​മ​ട​ങ്ങി​യ പഴ്സ് കി​ട്ടി​യ​ത്.
കു​ട്ടി​ക​ൾ പ​ഴ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്.​ച​ന്ദ്ര​ബോ​സി​നെ ഏ​ൽ​പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കാ​ഞ്ഞാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പേ​ഴ്സി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് പേ​ഴ്സി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യ കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി അ​ശ്വി​ൻ സ​ജി​യെ വി​ളി​ച്ചു വ​രു​ത്തി എ​സ്എ​ച്ച്ഒ ജി​പി​ൻ തോ​മ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​ഴ്സ് കൈ​മാ​റി.
പ​ഴ്സ് തി​രി​കെ ല​ഭി​ച്ച അ​ശ്വി​ൻ സ​ജി കു​ട്ടി​ക​ളെ ന​ന്ദി അ​റി​യി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്.​ച​ന്ദ്ര​ബോ​സ്, അ​ധ്യാ​പ​ക​രാ​യ എ​ൻ.​ഡി ത്രേ​സ്യ​മ്മ സു​ബി​ൻ മാ​ത്യു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.