തൊ​ടു​പു​ഴ ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള നാ​ളെ
Thursday, June 30, 2022 10:44 PM IST
തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് തൊ​ടു​പു​ഴ ബ്ലോ​ക്ക് ത​ല ആ​രോ​ഗ്യ​മേ​ള ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ് കാ​വാ​ലം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സൗ​ജ​ന്യ ജീ​വി​ത ശൈ​ലി രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് , ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യം, നേ​ത്ര-​ദ​ന്ത​പ​രി​ശോ​ധ​ന, കാ​ൻ​സ​ർ നി​ർ​ണ​യം എ്ന്നീ ​സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കും.​
ആ​രോ​ഗ്യ​ബോ​ധ​വ​ത്ക്ക​ര​ണ സ്റ്റാ​ളു​ക​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യും​മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ സ​ന്ദേ​ശ റാ​ലി​യോ​ടെ​യാ​ണ് മേ​ള​യു​ടെ തു​ട​ക്കം.​റാ​ലി ക​രി​ങ്കു​ന്നം എ​സ്എ​ച്ച്ഒ പ്രി​ൻ​സ് ജോ​സ​ഫ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഡി​എം​ഒ ഡോ.​ജേ​ക്ക​ബ് വ​ർ​ഗീ​സ് ആ​രോ​ഗ്യ​സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​കെ.​അ​നൂ​പ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.​
ഡോ.​ജോ​സ് ജോ​സ​ഫ് സെ​മി​നാ​റി​ൽ ക്ലാസ് ന​യി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ,ബി​ഡി​ഒ വി.​ജി.​ജ​യ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​അ​ല​ക്സ് ഓ​ലി​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.