‘ഈ​ശോ ച​ങ്കാ​ണ്, സ​ഭ ച​ങ്കി​ടി​പ്പാ​ണ് ’: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Sunday, July 3, 2022 10:28 PM IST
കു​മ​ളി: ഈ​ശോ ഞ​ങ്ങ​ളു​ടെ ച​ങ്കാ​ണ്, സ​ഭ ഞ​ങ്ങ​ളു​ടെ ച​ങ്കി​ടി​പ്പാ​ണ് എ​ന്ന​താ​യി​രി​ക്ക​ണം ക്രി​സ്തു ശി​ഷ്യ​രു​ടെ ചി​ന്ത​ക​ളു​ടെ​യും കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ​യും ഉ​ള്ള് എ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ആ​ഹ്വാ​നം ചെ​യ്തു.
മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം (സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് ) കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്ന് കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്ക് ന​ട​ത്തി​യ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ച് ന​ട​ത്തി​യ പ​ദ​യാ​ത്ര ഒ​രു പ്ര​തീ​കം മാ​ത്ര​മാ​ണ്. ഈ ​യാ​ത്ര​ക്ക് അ​പ്പു​റം ഒ​രു ജീ​വി​ത​യാ​ത്ര ഉ​ണ്ടെ​ന്നും ഈ ​ജീ​വി​ത​യാ​ത്ര​യി​ൽ ന​മ്മു​ടെ ക​രു​ത്ത് ന​മു​ക്ക് ന​ൽ​ക​പ്പെ​ട്ടി​രി​ക്കു​ന്ന വി​ശ്വാ​സ പൈ​തൃ​ക​ത്തി​ൽ അ​ടി​യു​റ​ച്ച​താ​യി​രി​ക്ക​ണ​മെ​ന്നും
ബി​ഷ​പ് യു​വ​ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു. സ​ഭ ഇ​ന്ന് വെ​ല്ലു​വി​ളി​ക്ക​പ്പെ​ടു​ക​യാ​ണ്. തെ​രു​വി​ൽ​പോ​ലും വി​ചാ​ര​ണ നേ​രി​ടു​ന്നു. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളി​ൽ വി​ശ്വാ​സ​തീ​ഷ്ണ​ത​യു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ ക​രു​ത്തി​ൽ സ​ഭ ശ​ക്തി​പ്പെ​ട​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘ​ത്തെ കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ര​വേ​റ്റു. തു​ട​ർ​ന്ന് ഫാ.​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ലി​ന് ബൈ​ബി​ൾ ന​ൽ​കി മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​ള്ളി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ചു​വ​ന്ന റോ​സാ​പ്പൂ​ക്ക​ൾ സ​മ്മാ​നി​ച്ച് ബി​ഷ​പ് ആ​ശീ​ർ​വാ​ദം ന​ൽ​കി. തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.