ജി​ല്ല​യി​ൽ ഒാ​റ​ഞ്ച് അ​ല​ർ​ട്ട്: ആ​ശ​ങ്ക​യു​ടെ പെ​രു​മ​ഴ; ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Sunday, July 3, 2022 10:59 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ക​ന​ത്തു. ഹൈ​റേ​ഞ്ചി​ലും ലോ​റേ​ഞ്ചി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. കാ​റ്റി​ലും മ​ഴ​യി​ലും നാ​ലു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മ​ര​ങ്ങ​ൾ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് പ​ല മേ​ഖ​ല​ക​ളി​ലും വാ​ഹ​ന ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ഴ ശ​മ​ന​മി​ല്ലാ​തെ നീ​ണ്ടു നി​ൽ​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് ആ​റു വ​രെ കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
കൂ​ടു​ത​ൽ മ​ഴ ഇ​ടു​ക്കി​യി​ൽ
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ ജി​ല്ല​യി​ൽ പെ​യ്ത​ത് 44.04 മി​ല്ലീ മീ​റ്റ​ർ മ​ഴ​യാ​ണ്. ഇ​ടു​ക്കി താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. 82.4 മി​ല്ലീ​മീ​റ്റ​ർ. പീ​രു​മേ​ടാ​ണ് കു​റ​വ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ട്ട് മി​ല്ലി​മീ​റ്റ​ർ. ഉ​ടു​ന്പ​ൻ​ചോ​ല-52.2, തൊ​ടു​പു​ഴ 40.8, ദേ​വി​കു​ളം 36.8 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ലൂ​ക്കു​ക​ളി​ൽ പെ​യ്ത് മ​ഴ​യു​ടെ ക​ണ​ക്ക്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും നീ​രൊ​ഴു​ക്കു വ​ർ​ധി​ച്ചു. ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പും ഉ​യ​ർ​ന്നു​തു​ട​ങ്ങി. മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ​യ്ക്കും കാ​റ്റി​നും മൂ​ട​ൽ മ​ഞ്ഞി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന യാ​ത്ര​യി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നു ക​ള​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ​ര​ക്കെ നാ​ശ ന​ഷ്ടം
കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ മ​ണ്ണി​ടി​ഞ്ഞും മ​രം വീ​ണും ജി​ല്ല​യി​ൽ പ​ര​ക്കെ നാ​ശ​ന​ഷ്ടം. ഇ​ടു​ക്കി ഇ​രു​കു​ട്ടി അ​ച്ച​ൻ​കാ​നം ഭാ​ഗ​ത്തു പു​ല​ർ​ച്ചെ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ സ്ക​റി​യ​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട ഗൃ​ഹ​നാ​ഥ​യെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. മു​രി​ക്കാ​ശേ​രി​ക്ക് സ​മീ​പം പ​തി​നാ​റാം​ക​ണ്ട​ത്ത് മ​ണ്ണി​ടി​ഞ്ഞു വീ​ണു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ നേ​രി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.
നെ​ടു​ങ്ക​ണ്ട​ത്ത് പാ​റ​ത്തോ​ട് മാ​വ​ടി കാ​ലാ​ക്കാ​ട് ഭാ​ഗ​ത്ത് മ​രം വീ​ണു വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. കാ​ഞ്ചി​യാ​ർ ക​ക്കാ​ട്ടു​ക​ട​യി​ൽ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ടി​നു മു​ൻ​വ​ശ​ത്തേ​ക്കു വീ​ണു. കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വാ​ള​റ​യ്ക്കും ചീ​യ​പ്പാ​റ​യ്ക്കു​മി​ട​യി​ൽ മ​രം​വീ​ണ് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മാ​ങ്കു​ളം- ക​ല്ലാ​ർ റൂ​ട്ടി​ൽ വൈ​ദ്യു​തി ലൈ​നി​ൽ പ​തി​ച്ച മ​രം റോ​ഡി​ൽ വീ​ണ് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.