ഹൈ​റേ​ഞ്ചി​ൽ ക​ന​ത്ത മ​ഴ- വ്യാ​പ​ക മ​ണ്ണി​ടി​ച്ചി​ൽ
Sunday, July 3, 2022 10:59 PM IST
ചെ​റു​തോ​ണി : ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മ​ല​യോ​ര​ത്തു വ്യാ​പ​ക​മാ​യി മ​ണ്ണി​ടി​ച്ചി​ൽ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ​തി​നാ​റാം​ക​ണ്ട​ത്ത് മ​ണ്ണി​ടി​ഞ്ഞ് വീ​ട് ത​ക​ർ​ന്ന​തി​ന് പു​റ​മെ കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ ക​രി​ക്കി​ൻ​മേ​ടും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. പ്ര​കാ​ശ് ക​രി​ക്കി​ൻ​മേ​ട് - ഉ​പ്പു​തോ​ട് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളാ​ണ് വ​ൻ​തോ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും മ​ണ്ണി​ടി​ച്ചി​ൽ വ​ലി​യ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ഉ​പ്പു​തോ​ട് ഓ​ലി​യാ​നി​ക്ക​ൽ കു​മാ​ര​ന്‍റെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.
പ്ര​കാ​ശ് -ക​രി​ക്കി​ൻ​മേ​ട് - ഉ​പ്പു​തോ​ട് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​തേ​യു​ള്ളു. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും ഐ​റി​ഷ് ഓ​ട​യു​ടെ നി​ർ​മാ​ണ​വും ഇ​നി​യും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.
എ​ന്നാ​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ ഇ​നി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​തി​സ​ന്ധി​യാ​വും. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.